മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വേഗത്തിലാക്കാന്‍ ട്രായ്

മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വേഗത്തിലാക്കാന്‍ ട്രായ്

ന്യൂഡല്‍ഹി: മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപടിയില്‍ വേഗത വരുത്താന്‍ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പോര്‍ട്ട് ചെയ്യാന്‍ വൈകുന്നത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മൊബീല്‍ നമ്പര്‍ മാറാതെ തന്നെ പുതിയ ടെലികോം കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പോര്‍ട്ട്.

ഒരേ സര്‍ക്കിളിന് കീഴില്‍ തന്നെയാണ് മറ്റൊരു കമ്പനിയുടെ സേവനത്തിനായി ഉപഭോക്താവ് പോര്‍ട്ട് ഉപയോഗിക്കുന്നതെങ്കില്‍, രണ്ടുദിവസത്തിനുളളില്‍ പുതിയ ടെലികോം കമ്പനിയുടെ ഉപഭോക്താവായി മാറുന്നതിനുളള സംവിധാനം പരിഷ്‌കരിക്കാനാണ് ട്രായ് ഒരുങ്ങുന്നത്.

ഒരു സര്‍ക്കിളില്‍ നിന്ന് മറ്റൊരു സര്‍ക്കിളിനെ അടിസ്ഥാനമാക്കിയാണ് പോര്‍ട്ട് സേവനം പ്രയോജനപ്പെടുത്തുന്നതെങ്കില്‍, നാലുദിവസത്തിനകം പുതിയ കമ്പനിയുടെ വരിക്കാരന്‍ ആകാനുളള സൗകര്യവും ട്രായി ഏര്‍പ്പെടുത്തും.

ഇതിന് പുറമേ പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികള്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നത് ട്രായിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായി ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്ന കമ്പനിക്ക് 10000 രൂപ പിഴ ചുമത്താനും ട്രായി തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider