ടാറ്റ കാറുകളുടെ വില വര്‍ധിക്കും

ടാറ്റ കാറുകളുടെ വില വര്‍ധിക്കും

പാസഞ്ചര്‍ വാഹനങ്ങളുടെ വിലയില്‍ 40,000 രൂപ വരെ വര്‍ധന

ന്യൂഡെല്‍ഹി : പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വിലയില്‍ 40,000 രൂപ വരെ വര്‍ധനയുണ്ടാകും. ഉല്‍പ്പാദന ചെലവുകളും ഇന്ധന വിലയും വര്‍ധിച്ചതാണ് വില വര്‍ധനയുടെ കാരണങ്ങളായി ടാറ്റ മോട്ടോഴ്‌സ് വിശദീകരിക്കുന്നത്.

റെനോ, സ്‌കോഡ, ടൊയോട്ട, ഇസുസു മോട്ടോഴ്‌സ് തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ നേരത്തെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഈ വാഹന നിര്‍മ്മാതാക്കളും ജനുവരി ഒന്ന് മുതലാണ് വില വര്‍ധിപ്പിക്കുന്നത്. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് മിക്കവരും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ടാറ്റ ഡീലര്‍മാര്‍ ആകര്‍ഷകമായ വര്‍ഷാന്ത്യ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ നെക്‌സോണ്‍, ഹെക്‌സ, ടിയാഗോ, ടിഗോര്‍ മോഡലുകള്‍ വാങ്ങുമ്പോള്‍ 55,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്‌സ, സെസ്റ്റ്, ബോള്‍ട്ട്, സഫാരി സ്റ്റോം, ജെന്‍എക്‌സ് നാനോ, സുമോ ഗോള്‍ഡ് എന്നീ കാറുകളും എസ്‌യുവികളുമാണ് ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുന്നത്. പുതിയ എസ്‌യുവിയായ ടാറ്റ ഹാരിയര്‍ അടുത്ത മാസം വിപണിയിലെത്തും.

Comments

comments

Categories: Auto
Tags: Tata