കര്‍ക്കശ വായ്പാ നയം ഇളവ് ചെയ്യണമെന്ന് ആര്‍ബിഐയോട് ബാങ്കുകള്‍

കര്‍ക്കശ വായ്പാ നയം ഇളവ് ചെയ്യണമെന്ന് ആര്‍ബിഐയോട് ബാങ്കുകള്‍

ന്യൂഡല്‍ഹി: കര്‍ക്കശ വായ്പനയം പിസിഎ ഇളവു ചെയ്യണമെന്നു പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിളിച്ച യോഗത്തിലാണ് ബാങ്കുകള്‍ നിലപാട് അറിയിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ദേനാ ബാങ്ക് മേധാവികള്‍ പങ്കെടുത്തു.

കിട്ടാക്കടം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യവസായികള്‍ക്ക് വായ്പ നല്‍കുന്നതില്‍ പല ബാങ്കുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. പുതിയ ശാഖകള്‍ തുറക്കുന്നതും ലാഭ വിഹിതം നല്കുന്നതും വിലക്കിയിട്ടുമുണ്ട്. കര്‍ക്കശ വായ്പാ നയം ഇളവു ചെയ്യണമെന്നാണ്‌സര്‍ക്കാര്‍ നിലപാട്.

Comments

comments

Categories: Current Affairs
Tags: RBI