വാജ്‌പേയുടെ ചിത്രവുമായി 100 രൂപ നാണയമെത്തുന്നു

വാജ്‌പേയുടെ ചിത്രവുമായി 100 രൂപ നാണയമെത്തുന്നു

ന്യൂഡെല്‍ഹി : മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ചിത്രവുമായി നൂറ് രൂപയുടെ നാണയം പുറത്തിറങ്ങുന്നു.

വാജ്‌പേയുടെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ പേര് ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അച്ചടിച്ചിട്ടുണ്ടാകും. ഇതിനുതാഴെയായി വാജ്‌പേയുടെ ജനനത്തിന്റേയും, മരണത്തിന്റേയും വര്‍ഷങ്ങളും രേഖപ്പെടുത്തിയിരിക്കും.

മറുവശത്ത് അശോക സ്തംഭത്തിലെ സിംഹവും, സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും, വലതുഭാതത്ത് ഇന്ത്യയെന്നും ഉണ്ടാകും. 35 ഗ്രാമാണ് നാണയത്തിന്റെ ഭാരം.

കഴിഞ്ഞ  ആഗസ്റ്റ് 16നാണ് വാജ്‌പേയി അന്തരിച്ചത്. ബഹുമാന സൂചകമായി ഹിമാലയത്തിലെ നാല് കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. കൂടാതെ ഛത്തീസ്ഗഢിലെ റായ്പൂരിനെ അടല്‍ നഗര്‍ എന്നും പേരുമാറ്റിയിരുന്നു.

Comments

comments

Categories: Current Affairs