ഇന്ത്യയുടെ വളര്‍ച്ച മതിയായ തൊഴിലുകള്‍ സൃഷ്ടിക്കില്ലെന്ന് രഘുറാം രാജന്‍

ഇന്ത്യയുടെ വളര്‍ച്ച മതിയായ തൊഴിലുകള്‍ സൃഷ്ടിക്കില്ലെന്ന് രഘുറാം രാജന്‍

ന്യൂഡെല്‍ഹി: മതിയായ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതല്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച എല്ലാവര്‍ക്കും പ്രയോജനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

90,000 റെയ്ല്‍വേ ജോലികള്‍ക്കായി 25 മില്യണ്‍ ആളുകളാണ് അപേക്ഷ നല്‍കിയതെന്ന് രാജ്യത്തെ തൊഴില്‍ ആവശ്യകതയെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ 25 വര്‍ഷത്തെ 7 ശതമാനമെന്ന വളര്‍ച്ചയെ അവിശ്വസനീയമാണെന്ന് പറഞ്ഞ രാജന്‍, ചില ആളുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറ്റു ചിലര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും വ്യക്തമാക്കി.
ഒരു പരിധി വരെ അസമത്വം ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs