ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം വിപണിയില്‍

ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 12.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം വിപണിയിലെത്തി. 12.99 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. 140 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗൂര്‍ഖ എക്‌സ്ട്രീമിന്റെ ഏറ്റവും വലിയ സവിശേഷത. സ്റ്റാന്‍ഡേഡ് മോഡലായ ഗൂര്‍ഖ എക്‌സ്‌പ്ലോററുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂര്‍ഖ എക്‌സ്ട്രീമില്‍ പുതിയ എന്‍ജിന്‍ നല്‍കിയതുകൂടാതെ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഗൂര്‍ഖ എക്‌സ്ട്രീമിന്റെ ലോഞ്ച് സംബന്ധിച്ച് ഫോഴ്‌സ് മോട്ടോഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

സ്റ്റാന്‍ഡേഡ് മോഡലായ 85 എച്ച്പി ഗൂര്‍ഖ എക്‌സ്‌പ്ലോററുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂര്‍ഖ എക്‌സ്ട്രീമില്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ നിരവധിയാണ്. മെഴ്‌സേഡീസ് ബെന്‍സില്‍നിന്ന് വാങ്ങിയ (ഒഎം611 ഫാമിലി) 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പ്രധാന വ്യത്യാസം. ഈ മോട്ടോര്‍ 140 എച്ച്പി കരുത്തും 321 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഉല്‍പ്പാദനം നിര്‍ത്തിയ ഫോഴ്‌സ് വണ്‍ എസ്‌യുവി ഉപയോഗിച്ചിരുന്ന അതേ എന്‍ജിനാണ് അടിസ്ഥാനപരമായി 2.2 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍. മെഴ്‌സേഡീസ് ബെന്‍സ് ജി32 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

205 മില്ലി മീറ്ററാണ് ഗൂര്‍ഖ എക്‌സ്ട്രീമിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. വേഡിംഗ് ഡെപ്ത് 550 എംഎം. സെന്റര്‍ കണ്‍സോള്‍, ഗിയര്‍ ലിവര്‍, ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ പുതിയതാണ്. കൂടുതല്‍ കരുത്തുറ്റ 140 എച്ച്പി എന്‍ജിനും മറ്റ് പരിഷ്‌കാരങ്ങളും ലഭിച്ചതോടെ ഗൂര്‍ഖ എക്‌സ്ട്രീമിന് മുന്നില്‍ മഹീന്ദ്ര ഥാര്‍ ഒന്നു പരുങ്ങും. 85 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗൂര്‍ഖയുടെ താഴ്ന്ന വേരിയന്റുകള്‍ ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto