ഫ്ലെക്സിബിള്‍ ഓഫിസ് സ്‌പേസ് വിപണിയില്‍ ഇന്ത്യ മുന്നില്‍

ഫ്ലെക്സിബിള്‍ ഓഫിസ് സ്‌പേസ് വിപണിയില്‍ ഇന്ത്യ മുന്നില്‍

ചൈനീസ് നഗരം ഷാങ്ഹായിലും ഡെല്‍ഹിയിലും മാത്രമാണ് മൊത്തം ഓഫിസ്‌സ്‌പേസില്‍ മുന്നു ശതമാനത്തിലധികം ഫഌക്‌സിബള്‍ സ്‌പേസ് വിഭാഗത്തിലുള്ളത്

ന്യൂഡെല്‍ഹി: ഏഷ്യ പസഫിക് മേഖലയിലെ ഫ്ലെക്സിബിള്‍ ഓഫിസ് സ്‌പേസിന്റെ വളര്‍ച്ചയെ നയിക്കുന്നത് ഇന്ത്യയാണെന്ന് സിബിആര്‍ഇ യുടെ ദക്ഷിണേഷ്യന്‍ റിപ്പോര്‍ട്ട്. കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് സേവനങ്ങളിലും നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ആഗോള തലത്തിലെ ഏറ്റവും വലിയ സ്ഥാപനമാണ് സിബിആര്‍ഇ. രാജ്യത്ത് ഏഴ് പ്രധാന നഗരങ്ങളിലെ മൊത്തം കോ-വര്‍ക്കിംഗ് സ്‌പേസുകള്‍ 15 മില്യണ്‍ ചതുരശ്രയടിയിലേക്ക് വളര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2017 അവസാനത്തില്‍ 10 മില്യണ്‍ സ്‌ക്വയര്‍ഫീറ്റാണ് ഓഫിസ് സ്‌പേസ് വിപണിയില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യ പാദങ്ങളില്‍ തന്നെ 50 ശതമാനം വളര്‍ച്ച പ്രകടമായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബെംഗളൂരുവും ഡെല്‍ഹി- രാജ്യ തലസ്ഥാന മേഖലയുമാണ് ഇന്ത്യയിലെ ഫഌക്‌സിബ്ള്‍ സ്‌പേസ് മേഖലയിലെ ഏറ്റവും വലിയ വിപണികളായി വളര്‍ന്നു വന്നിട്ടുള്ളത്. രാജ്യത്ത് വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കിയിട്ടുള്ള ഫ്ലെക്സിബിള്‍ സ്‌പേസുകളുടെ 55 ശതമാനവും ഈ രണ്ട് നഗരങ്ങളിലുമായാണ്.

ഏഷ്യ പസഫികില്‍ ചൈനീസ് നഗരം ഷാങ്ഹായിലും ഡെല്‍ഹിയിലും മാത്രമാണ് മൊത്തം ഓഫിസ്‌സ്‌പേസില്‍ മുന്നു ശതമാനത്തിലധികം ഫ്ലെക്സിബിള്‍ സ്‌പേസ് വിഭാഗത്തിലുള്ളത്. ‘ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഫിസ് സൗകര്യം ഒരുക്കുന്നതിന് എന്ന നിലയില്‍ നിലയുറപ്പിച്ച ഫഌക്‌സിബ്ള്‍ സ്‌പേസ് വിപണിയെ വന്‍കിട കോര്‍പ്പറേറ്റുകളും ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്താനന്തരീക്ഷം കൂടുതല്‍ ഊര്‍ജസ്വലമാക്കാനും വൈവിധ്യവത്കരിക്കാനുമാണിത്. ഇന്ത്യയുടെ ഫഌക്‌സിബ്ള്‍ സ്‌പേസ് വിപണി ഏഷ്യാ പസഫിക് മേഖലയിലെ മുന്‍നിര വിപണികളിലൊന്നാണ്. നിക്ഷേപകരും ഈ മേഖലയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ‘ സിബിആര്‍ഇ യുടെ ഇന്ത്യ-സൗത്ത് ഈസ്റ്റ് ഏഷ്യ ചെയര്‍മാന്‍ അന്‍ഷുമന്‍ മഗസിന്‍ പറയുന്നു.

ഈ മേഖലയില്‍ പാട്ടത്തിനു നല്‍കുന്ന സ്‌പേസുകളുടെ വലുപ്പം 2020ഓടെ 7-9 മില്യണ്‍ ചതുരശ്രയടിയിലേക്ക് വളരുമെന്നാണ് അന്‍ഷുമന്‍ കണക്കാക്കുന്നത്. 2018ലെ കണക്കു പ്രകാരം ഇത് 5.4 മില്യണാണ്. പാട്ടത്തിന് നല്‍കിയ സ്‌പേസിന്റെ മൊത്തം വലുപ്പം 2016ല്‍ നിന്ന്് നാലു മടങ്ങ് വര്‍ധിച്ചാണ് 2017ല്‍ 3.5 മില്യണ്‍ ചതുരശ്രയടിയില്‍ എത്തിയത്. ഡെല്‍ഹി രാജ്യ തലസ്ഥാന മേഖല, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് ഫഌക്‌സിബ്ള്‍ സ്‌പേസുകളുടെ പാട്ടത്തില്‍ 80 ശതമാനവും ഉള്ളത്.

മൊത്തം ഓഫിസ്‌സ്‌പേസിലെ ഫഌക്‌സിബള്‍ സ്‌പേസ് വിഭാഗത്തിന്റെ വിഹിതം 2017 ആദ്യപകുതിയിലെ അഞ്ച് ശതമാനത്തില്‍ നിന്നും 2018ന്റെ ആദ്യപകുതിയില്‍ 10 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

Comments

comments

Categories: FK News