ടിയാഗോ എക്‌സ്ഇസഡ് പ്ലസ് പുറത്തിറക്കി

ടിയാഗോ എക്‌സ്ഇസഡ് പ്ലസ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.57 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോയുടെ എക്‌സ്ഇസഡ് പ്ലസ് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇനി എക്‌സ്ഇസഡ് പ്ലസാണ് ടിയാഗോയുടെ ടോപ് വേരിയന്റ്. കാന്യന്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ എക്‌സ്ഇസഡ് പ്ലസ് ലഭിക്കും.

1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലും 1.05 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിനിലും ടിയാഗോ എക്‌സ്ഇസഡ് പ്ലസ് ലഭിക്കും. 5 സ്പീഡ് മാന്വലാണ് ഗിയര്‍ബോക്‌സ്. എന്നാല്‍ എഎംടി ഓപ്ഷണലാണ്. പെട്രോള്‍ വേരിയന്റ് സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 5.57 ലക്ഷം രൂപയും ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷന് 6.4 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റ് സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന് 6.31 ലക്ഷം രൂപയും ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷന് 6.38 ലക്ഷം രൂപയും ഡെല്‍ഹി എക്‌സ് ഷോറൂം വില വ രും.

അധിക ഫീച്ചറുകള്‍ നല്‍കിയും മികച്ച എക്സ്റ്റീരിയര്‍ ട്രീറ്റ്‌മെന്റിലുമാണ് പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ടോപ് സ്‌പെക് വേരിയന്റിന് അകത്തും പുറത്തുമായി നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തി. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ റൂഫ്, സ്‌പോയ്‌ലര്‍ എന്നിവയാണ് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്റെ സവിശേഷത. കൂടാതെ, 15 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ (പെട്രോള്‍ വേരിയന്റില്‍ മാത്രം), ബൂട്ട് ഗേറ്റില്‍ ക്രോം ഹൈലൈറ്റുകള്‍, വശങ്ങളില്‍ ബോഡി മൗള്‍ഡിംഗ്, ബ്ലാക്ക് ബെസല്‍ സഹിതം പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ആന്‍ഡ്രോയ്ഡ് ഓട്ടോ സപ്പോര്‍ട്ട് ചെയ്യുന്ന ഹര്‍മാന്‍ കണക്റ്റ്‌നെക്‌സ്റ്റ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, വോയ്‌സ് കമാന്‍ഡ് റെക്കഗ്നിഷന്‍, റീഡ് ഔട്ട് എസ്എംഎസ് നോട്ടിഫിക്കേഷന്‍, എഫ്എടിസിക്കായി (ഫുള്‍ ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോളര്‍) ഡിജിറ്റല്‍ കണ്‍ട്രോളുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് പുതിയ ടിയാഗോ എക്‌സ്ഇസഡ് പ്ലസ് വേരിയന്റിലെ കാബിന്‍ സവിശേഷതകള്‍.

Comments

comments

Categories: Auto
Tags: Tiago XZ