ചിറകടിച്ചുയരുന്ന ലാഭക്കണക്കുകള്‍

ചിറകടിച്ചുയരുന്ന ലാഭക്കണക്കുകള്‍

വീട്ടിലിരുന്നു മികച്ച വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു തൊഴിലാണ് പലരുടെയും ആഗ്രഹം. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് അലങ്കാര പ്രാവ് വളര്‍ത്തല്‍. ഹോബിയായി ആരംഭിച്ച് പ്രാവ് വളര്‍ത്തലിലൂടെ സംരംഭകത്വത്തിലേക്ക് കടന്നവര്‍ നിരവധി. അത്തരത്തില്‍ ഒരു വ്യക്തിയാണ് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ മന്‍സൂര്‍. ആദ്യം ഒരു വിനോദം എന്ന നിലക്കാണ് രണ്ട് പ്രാവുകളെ വാങ്ങിയത്. എന്നാല്‍ ഇന്ന് മന്‍സൂറിന്റെ കൈവശമില്ലാത്ത പ്രാവ് വൈവിധ്യങ്ങള്‍ ഇല്ല. ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രാവ് കര്‍ഷകന്‍ എന്ന ഖ്യാതിയില്‍ നില്‍ക്കുന്ന മന്‍സൂര്‍ മുന്നോട്ട് വയ്ക്കുന്നത് മികച്ചൊരു സംരംഭകത്വ മാതൃകയാണ്.

പണ്ടൊക്കെ ആരാധനാലയങ്ങളിലും പള്ളിക്കൂടങ്ങളിലും മറ്റും ചെന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക ഏറെ ഇണക്കത്തോടെ പറക്കുന്ന പ്രാവുകളായിരിക്കും. അമ്പലപ്രാവെന്നും നാട്ടുപ്രവെന്നും മറ്റും അറിയപ്പെട്ടിരുന്ന ആ പ്രാവുകളോട് ചങ്ങാത്തം കൂടിയാണ് മന്‍സൂറിന്റെ മനസില്‍ പ്രാവുകള്‍ ഇടം പിടിക്കുന്നത്. എന്നാല്‍ ആ ഇഷ്ടത്തെ പിന്നീട് ഒരു സംരംഭമാക്കി മാറ്റുകയായിരുന്നു മന്‍സൂര്‍. മന്‍സൂര്‍ പ്രാവ് വളര്‍ത്തലിലേക്ക് വരുമ്പോള്‍ പ്രാവ് വിപണിയാകെ നഷ്ടത്തിലായിരുന്നു. അമ്പലപ്രാവുകളെയും നാട്ടുപ്രാവുകളെയും മാത്രം കണ്ടു ശീലിച്ച ആളുകളുടെ ഇടയിലേക്ക് പതിനായിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന പ്രാവുകളെ മന്‍സൂര്‍ ഇറക്കി. പ്രാവ് വളര്‍ത്തലിനോടുള്ള അമിതമായ താല്‍പര്യം നിമിത്തമാണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് മന്‍സൂര്‍ തുടക്കം കുറിച്ചത്.

ഇരുപാദങ്ങളിലും മനോഹരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന നീ@ തൂവലുകളും തലപ്പൂവുമാണ് ബൊക്കാറയ്ക്ക് ഭംഗികൂട്ടുന്ന മുഖ്യഘടകം. ഒരുതരം പ്രത്യേക സ്വഭാവമാണ് ഈ പ്രാവുകള്‍ക്ക്. മറ്റു ഇനങ്ങളില്‍പെട്ട പ്രാവുകള്‍ തങ്ങളുടെ കൂടു പങ്കിടാന്‍ തയ്യാറാകുമ്പോള്‍ ബൊക്കാറ മറ്റൊരു പ്രാവിനെയും തന്റെ കൂട്ടിലേയ് ക്ക് അടുപ്പിയ്ക്കില്ല. നിറം, ആകൃതി എന്നിവയില്‍ ഏറെ വ്യത്യസ്തമാണ് ഈയിനം പ്രാവുകള്‍. വിദേശങ്ങളില്‍ ഏറെ ആരാധകരുള്ള ഈ ഇനത്തിന് ജോടിക്ക് ലക്ഷങ്ങള്‍ വിലവരും. ജര്‍മന്‍ ബ്രീഡറില്‍നിന്നു സ്വന്തമാക്കിയ കുല മഹിമയുള്ള ഈ ബൊക്കാറയാണ് വിപണിയില്‍ മന്‍സൂറിന്റെ ആയുധം.

അലങ്കാര പ്രാവ് വളര്‍ത്തലിന് കേരളത്തില്‍ ഒരു വിപണിയുണ്ട് എന്ന് മനസിലാക്കിയിടത്താണ് മന്‍സൂറിന്റെ വിജയം. മന്‍സൂറിനെ പോലെ ധാരാളം പേര്‍ ഇനിയുമുണ്ട്. പെറ്റ്‌സ് എന്നാല്‍ ഒരുകാലം വരെ കേരളത്തില്‍ പട്ടിയും പൂച്ചയും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് മാറി പക്ഷികളിലേക്കും എത്തി. പക്ഷികളുടെ കൂട്ടത്തില്‍ പ്രാവിനാണ് ആവശ്യക്കാര്‍ ഏറെയും. എന്നാല്‍ കച്ചവടതാല്‍പര്യത്തോടെ മാത്രം പ്രാവ് വളര്‍ത്തല്‍ വിപണിയെ സമീപിക്കുന്നവര്‍ക്ക് നഷ്ടമായിരിക്കും ഫലം. ഇത്തരത്തില്‍ പ്രാവ് വളര്‍ത്തലിനെ സമീപിക്കുന്നവരാണ് കാഴ്ചയില്‍ പൊലിമ തോന്നിക്കുന്ന എന്നാല്‍ ഒറിജിനല്‍ അല്ലാത്തയിനം ബ്രീഡുകളെ വിപണിയിലെത്തിച്ചത്. വംശഗുണമോ അഴകളവുകളോ നോക്കാതെ ഇത്രത്തിലെത്തുന്ന പ്രാവിനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വന്‍സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുക. ജോഡിക്ക് 10000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരുന്ന പ്രാവുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ പഠനകാലഘട്ടത്തില്‍ നാടന്‍ പ്രാവുകളെ വളര്‍ത്തിക്കൊണ്ടായിരുന്നു മന്‍സൂര്‍ ഈ വിപണിയിലേക്ക് കടന്നു വന്നത്. ഇന്ന് ഒട്ടനേകം ബ്രീഡുകള്‍ മന്‍സൂറിന്റെ കൈവശമുണ്ട്. എന്നിരുന്നാലും ആദ്യകാലത്ത് വളര്‍ത്തിയ നാടന്‍ പ്രാവുകളോടുള്ള താല്പര്യം കുറയുന്നില്ല. പ്രാവ് വില്‍പന, എക്‌സിബിഷന്‍ എന്നിവയാണ് പ്രധാന വരുമാന മാര്‍ഗം.എത്ര പണം ലഭിക്കുമെന്ന് പറഞ്ഞാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള പ്രാവുകളെയും ഒറിജിനല്‍ ബ്രീഡല്ലാത്ത പ്രാവുകളെയും വില്‍ക്കുനന്തിന് മന്‍സൂര്‍ ഒരുക്കമല്ല. അത്തരത്തിലുള്ള ലാഭം അധികകാലം നിലനില്‍ക്കില്ല എന്നാണ് മന്‍സൂറിന് പറയാനുള്ളത്.
നാടന്‍ പ്രാവുകളെ വാങ്ങുന്നവര്‍ വളരെ കുറവാണ്. പിന്നെ എന്തിനാണെന്നോ മന്‍സൂര്‍ ഇപ്പോഴും അവയെ വളര്‍ത്തുന്നത്, വിദേശയിനം ഫാന്‍സി പ്രാവുകളുടെ മുട്ടയ്ക്ക് അടയിരിക്കുക എന്നതാണ് അവയുടെ ഡ്യൂട്ടി. ലാഹോര്‍, പൗട്ടര്‍ തുടങ്ങിയ ഇനങ്ങളുള്‍പ്പെടെ ഒട്ടേറെ ഫാന്‍സി പ്രാവുകള്‍ മന്‍സൂറിന്റെ കൈവശമുണ്ട്. അടിയുറച്ച ഒരു പ്രാവ് സ്‌നേഹി എന്ന നിലക്ക് ബൊക്കാറ ട്രമ്പറ്റര്‍, ജാക്കോബിന്‍, ഫാന്‍ടെയില്‍ തുടങ്ങിയയിനം പ്രാവുകളോടാണ് ഇഷ്ടമത്രയും. കൂട്ടത്തില്‍ ഏറ്റവും അപൂര്‍വമായ ഇനമാണ് ബൊക്കാറ.മന്‍സൂര്‍ നടത്തുന്ന പ്രാവ് പ്രദര്‍ശനങ്ങളിലത്രയും താരം ബൊക്കാറയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രീഡര്‍മാര്‍ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ദീര്‍ഘകാലംകൊണ്ട് സൃഷ്ടിച്ചെടുത്ത ഫാന്‍സിപ്രാവാണ് ബൊക്കാറ ട്രമ്പറ്റര്‍.

കാഴ്ചയില്‍ തന്നെ മറ്റു പ്രാവുകളില്‍ നിന്നും ഇത് ഏറെ വ്യത്യസ്തമാണ് .ഇരുപാദങ്ങളിലും മനോഹരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന നീണ്ട തൂവലുകളും തലപ്പൂവുമാണ് ബൊക്കാറയ്ക്ക് ഭംഗികൂട്ടുന്ന മുഖ്യഘടകം. ഒരുതരം പ്രത്യേക സ്വഭാവമാണ് ഈ പ്രാവുകള്‍ക്ക്. മറ്റു ഇനങ്ങളില്‍പെട്ട പ്രാവുകള്‍ തങ്ങളുടെ കൂടു പങ്കിടാന്‍ തയ്യാറാകുമ്പോള്‍ ബൊക്കാറ മറ്റൊരു പ്രാവിനെയും തന്റെ കൂട്ടിലേയ് ക്ക് അടുപ്പിയ്ക്കില്ല. നിറം, ആകൃതി എന്നിവയില്‍ ഏറെ വ്യത്യസ്തമാണ് ഈയിനം പ്രാവുകള്‍. വിദേശങ്ങളില്‍ ഏറെ ആരാധകരുള്ള ഈ ഇനത്തിന് ജോടിക്ക് ലക്ഷങ്ങള്‍ വിലവരും. ജര്‍മന്‍ ബ്രീഡറില്‍നിന്നു സ്വന്തമാക്കിയ കുല മഹിമയുള്ള ഈ ബൊക്കാറയാണ് വിപണിയില്‍ മന്‍സൂറിന്റെ ആയുധം.

എന്നാല്‍ കേരളത്തില്‍ പൊതുവെയുള്ള താല്‍പര്യം വ്യത്യസ്തമാണ്. ഇവിടെ വിശറിപ്രാവ് എന്നറിയപ്പെടുന്ന ഫാന്‍ടൈല്‍ പ്രാവുകള്‍ക്കാണ് ആരാധകര്‍ ഏറെ. ഫാന്‍പോലെ വിടര്‍ന്ന, വിശറിപോലെ സുന്ദരമായ വാല്‍തൂവലുകളാണ് ഫാന്‍ടെയിലിന്റെ ആകര്‍ഷണം. പ്രദര്‍ശനത്തിനായി പരിശീലിപ്പിച്ചിട്ടുള്ള പ്രാവുകള്‍ മ്യൂസിക്കിനൊത്ത് നടക്കുകയും താളഭംഗിയോടെ പോസ് ചെയ്യുകയും ചെയ്യന്നു. ഷോകളിലെ മറ്റൊരു താരമാണ് തലയില്‍ അതിമനോഹരമായ തൂവല്‍ച്ചാര്‍ത്തുള്ള ജാക്കോബിനുകള്‍. കേരളത്തിനകത്തും പുറത്തും ഇതിന് ആവശ്യക്കാര്‍ ഏറെയാണ്. ഇവക്ക് പുറമെ, കഴുത്തിന്റെ കീഴ്ഭാഗം കാറ്റുനിറച്ച ബലൂണ്‍പോ
ലെ മുഴുപ്പിക്കുന്ന പൗട്ടര്‍ ഇനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രാവുകളെ സ്‌നേഹിച്ചു വളര്‍ത്താന്‍ താല്‍പര്യപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമേ മന്‍സൂര്‍ വില്‍പന നടത്തൂ. ബ്രീഡിംഗ് നടത്തി വരുമാനം നേടാം എന്ന ഉദ്ദേശത്തില്‍ വരുന്നവരെ പ്രോത്സാഹിപ്പിക്കാറില്ല.

വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ പ്രാവുകള്‍ക്ക് പലവിധ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. കോഴി വസന്ത പോലെ പ്രാവുകള്‍ക്കും സമാനമായ രോഗം വരാനുള്ള സാധ്യതയുണ്ട്. ഇത് വാക്‌സിനേഷനിലൂടെ ഒഴിവാക്കാം.

പ്രജനന കാലം ഡിസംബറില്‍

അലങ്കാരത്തിനായി വളര്‍ത്തുന്ന പ്രാവുകള്‍ക്ക് പ്രജനനത്തിന് വേണ്ട പ്രകൃതിദത്തമായ സാഹചര്യം ഒരുക്കി നല്‍കുന്നു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ ആറു മാസം ബ്രീഡിംഗ്, തൂവല്‍ പൊഴിയുകയും പുതിയവ വരികയും ചെയ്യുന്ന ജൂലൈ മുതല്‍ നവംബര്‍ വരെ ആറു മാസം വിശ്രമകാലം എന്ന രീതിയാണ് മന്‍സൂര്‍ പിന്തുടരുന്നത്. പത്തുമാസം പ്രായമെത്തിയ പ്രാവുകളെയാണ് ബ്രീഡിംഗിനായി ഉപയോഗിക്കുക. വിദേശയിനം പ്രാവുകള്‍ ഇണചേരുന്ന അതെ കാലത്ത് തന്നെ നാടന്‍ പ്രാവുകളെയും ഇണചേര്‍ക്കും. അവ മുട്ടയിടുമ്പോള്‍ അവ മാറ്റി ഫാന്‍സി ഇനങ്ങളുടെ മുട്ട പകരം വയ്ക്കും. ഫാന്‍സി പ്രാവുകളുടെ അടയിരിക്കല്‍കാലം ഇതിലൂടെ ഒഴിവാക്കാനാകും.

അടയിരിക്കുമ്പോള്‍ കൂട്ടിലെ ചൂട് 102 മുതല്‍ 105 ഡിഗ്രിയായി ക്രമീകരിക്കണം.മുട്ടവിരിഞ്ഞു നാല് മുതല്‍ ആറ് ആഴ്ചയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയും. സാധാരണരീതിയില്‍ പ്രാവുകള്‍ 15 മുതല്‍ 20 വര്‍ഷം ജീവിക്കും. പ്രവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്‍ക്കല്‍, വട്ടം കറങ്ങല്‍,കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും.

അമ്മപ്രാവുകളുടെ അന്നനാളത്തില്‍നിന്ന് കൊക്കിലൂടെ ഊറിവരുന്ന ദ്രാവകമാണ്(Pigeon milk) മുട്ട വിരിഞ്ഞിറങ്ങുന്ന പ്രാവിന്‍കുഞ്ഞുങ്ങളുടെ ആദ്യദിവസങ്ങളിലെ ഭക്ഷണം. തുടര്‍ന്ന് ഗോതമ്പ്, ചോളം, ചെറുപയര്‍, തിന തുടങ്ങിയവ ചേര്‍ന്ന കൈത്തീറ്റ. വൈകുന്നേരം ഒരു നേരമാണ് തീറ്റ. കുടിവെള്ളം സദാ സമയവും കൂട്ടില്‍ ലഭ്യം. മണല്‍ വിരിച്ച കമ്പിവലക്കൂടുകള്‍ ദിവസവും വൃത്തിയാക്കണം. കൂടുകളുടെയും തീറ്റപ്പാത്രത്തിന്റെയും വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും പ്രാവ് വളര്‍ത്തലില്‍ പ്രധാനമാണ്. വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ പ്രാവുകള്‍ക്ക് പലവിധ രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. കോഴി വസന്ത പോലെ പ്രാവുകള്‍ക്കും സമാനമായ രോഗം വരാനുള്ള സാധ്യതയുണ്ട്. ഇത് വാക്‌സിനേഷനിലൂടെ ഒഴിവാക്കാം. ആരോഗ്യത്തോടെ വളരാനും തൂവലുകള്‍ അനിയന്ത്രിതമായി കൊഴിയാതിരിക്കാനും വിറ്റാമിന്‍ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ത്തു നല്‍കണം.

വിറ്റാമിനുകളുടെ കുറവ് പ്രാവുകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ബി 1 വിറ്റാമിന്റെ കുറവ് മൂലവും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങനെയുള്ളപ്പോള്‍ ബി 1 വിറ്റാമിന്‍ നല്‍കാവുന്നതാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം.

Comments

comments

Categories: FK Special