മൈക്രോസോഫ്റ്റിലെ ബഗിനെ പിടിച്ച് മലയാളി എഞ്ചിനീയര്‍

മൈക്രോസോഫ്റ്റിലെ ബഗിനെ പിടിച്ച് മലയാളി എഞ്ചിനീയര്‍

എന്‍ജിനിയറായ എന്‍ കെ സഹദാണ് മൈക്രോസോഫ്റ്റിന്റെ ഒാഫീസ്365 മുതല്‍, ഔട്ട്‌ലുക്ക് ഇ-മെയിലുകള്‍ വരെ ഹാക്ക് ചെയ്ത് കമ്പനിക്കും ഉപഭോക്താക്കള്‍ക്കും തലവേദന സൃഷ്ടിച്ച ബഗിനെ കണ്ടെത്തിയത്.

കൊച്ചി: 400 ദശലക്ഷത്തിലധികം മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ബഗ് കണ്ടെത്തി മലയാളിയായ സെക്യൂരിറ്റി എന്‍ജിനിയര്‍ക്ക് വന്‍ പാരിതോഷികവുമായി കമ്പനി. safetydetective.com എന്ന സൈബര്‍ സെക്യൂരിറ്റി പോര്‍ട്ടലില്‍ എന്‍ജിനിയറായ എന്‍ കെ സഹദാണ് മൈക്രോസോഫ്റ്റിന്റെ ഒാഫീസ്365 മുതല്‍, ഔട്ട്‌ലുക്ക് ഇ-മെയിലുകള്‍ വരെ ഹാക്ക് ചെയ്ത് കമ്പനിക്കും ഉപഭോക്താക്കള്‍ക്കും തലവേദന സൃഷ്ടിച്ച ബഗിനെ കണ്ടെത്തിയത്. സോഫ്റ്റ്് വെയര്‍ പ്രോഗ്രാം താറുമാറാക്കുന്ന പ്രശ്‌നകാരികളെയാണ് ബഗെന്ന് വിളിക്കുന്നത്.

മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക്, മൈക്രോസോഫ്റ്റ് സ്റ്റോര്‍, മൈക്രോസോഫ്റ്റ് സ്വേ എന്നീ എക്കൗണ്ടുകളില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സഹദ് കമ്പനിയെ അറിയിക്കുകയായിരുന്നു. പല പഴുതുകള്‍ ഉപയോഗിച്ച് ഹാക്കിംഗ് ചെയ്യാന്‍ സാധിക്കുന്ന ഹാക്കിംഗ് വിദ്യയാണ് സഹദ് കണ്ടെത്തി കമ്പനിയെ അറിയിച്ചത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഈ ബഗ് നമ്മുടെ എക്കൗണ്ടുകളെ ബാധിക്കും. മൈക്രോസോഫ്റ്റിനെ വിവരം അറിയിച്ച ശേഷം ഇത് പരിഹരിക്കാനായി കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ജൂണില്‍ റിപ്പോര്‍ട്ട് ചെയ്ത ബഗ് നവംബറിലാണ് പരിഹരിച്ചത്.

മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിനും മൈക്രോസോഫ്‌റ് സ്വേയ്ക്കും മാത്രമാണ് ബഗ് ശല്യം കണ്ടെത്തിയതെങ്കിലും മൈക്രോസോഫ്റ്റ് സ്റ്റോര്‍ ഉള്‍പ്പടെയുള്ള എല്ലാ എക്കൗണ്ടുകളെയും ഇത് ബാധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി സഹദ് പറഞ്ഞു. മൈക്രോസോഫ്റ്റ് സബ്‌ഡൊമെയ്‌നായ സക്‌സസ്.ഓഫീസ്.കോം മതിയായി രൂപരേഖ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സഹദ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ ബഗിനെ കണ്ടെത്തിയതിനും സഹദിന് പാരിതോഷികമായ ബഗ് ബൗണ്ടി ലഭിച്ചിരുന്നു.

Comments

comments

Categories: FK News

Related Articles