കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റെനോള്‍ട്ടും

കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റെനോള്‍ട്ടും

മുംബൈ: പ്രമുഖ യൂറോപ്യന്‍ വാഹന നിര്‍മ്മാണ കമ്പനിയായ റെനോള്‍ട്ട് 2019 ജനുവരി മുതല്‍ ഇന്ത്യയിലെ കാറുകളുടെ വില 1.5 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ വിലയിലും വാഹനവിതരണത്തിലും ഉണ്ടായ വര്‍ദ്ധനവാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

മറ്റു പ്രമുഖ വാഹനനിര്‍മ്മാതാക്കളായ സാരുതി സുസുക്കിയും സ്‌കോഡയും ടൊയോട്ടയും കിര്‍ലോസ്‌കറുമൊക്കെ ഇതേ കാരണം കൊണ്ടുതന്നെ വാഹനങ്ങളുടെ വില ജനുവരി മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Renault