ശക്തികാന്ത ദാസിന്റെ നിയമനം: ഓഹരി വിപണിയില്‍ കുതിപ്പ്

ശക്തികാന്ത ദാസിന്റെ നിയമനം: ഓഹരി വിപണിയില്‍ കുതിപ്പ്

മുംബൈ: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ നേട്ടത്തോടെയാണ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സ് 629.06 പോയിന്റ് കുതിപ്പോടെ 35779.07 പോയിന്റില്‍ ക്ലോസ് ചെയ്തു. 188.45 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി 10737.60 പോയിന്റില്‍ ഫിനിഷ് ചെയ്തു.

നിഫ്റ്റിയില്‍ ഹീറോ മോട്ടോകോര്‍പ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ ഓഹരികള്‍ നോട്ടത്തിലെത്തി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസിന്റെ നിയമനത്തോടെ പൊതുമേഖല ബാങ്കുകളുടെ പുനര്‍മൂലധന നിക്ഷേപമടക്കമുളള വിഷയങ്ങളില്‍ മുന്‍ നിലപാടുകള്‍ തുടരുമെന്ന തോന്നലാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ശക്തികാന്ത് ദാസ് ഗവര്‍ണറായതോടെ പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന ശക്തമായ പ്രതീക്ഷ സാമ്പത്തിക ലോകത്ത് ഉണ്ട്.

Comments

comments

Categories: Business & Economy
Tags: sensex