പൊതു ആരോഗ്യ ചെലവിടല്‍ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

പൊതു ആരോഗ്യ ചെലവിടല്‍ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2025 ഓടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റ (ജിഡിപി) 2.5 ശതമാനം പൊതു ആരോഗ്യ ചെലവിടലിനായി ഇന്ത്യ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ജിഡിപിയുടെ 1.15 ശതമാനമാണ് ആരോഗ്യ ചെലവിടലിനായി ഇന്ത്യ ഉപയോഗിക്കുന്നത്.

സര്‍ക്കാരിന്റെ എല്ലാ നയങ്ങളും പദ്ധതികളും സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വൈദ്യ സഹായം ലഭ്യമാക്കുന്നതിന് കുടുംബങ്ങള്‍ ഉയര്‍ന്ന തോതില്‍ പണം ചെലവാക്കുന്നു. അതിനാലാണ് ആയുഷ്മാന്‍ ഭാരത് എന്ന് ആരോഗ്യ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന വഴി ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ പണരഹിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രധാനം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.500 മില്യണ്‍ പാവപ്പെട്ടവരെയാണ് ഇന്‍ഷുറന്‍സ് കവറേജിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Current Affairs