രാജ്യത്തെ അതിസമ്പന്നരുടെ സമ്പത്ത് 87% വര്‍ധിക്കുമെന്ന് പഠനം

രാജ്യത്തെ അതിസമ്പന്നരുടെ സമ്പത്ത് 87% വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യയിലെ സമ്പന്നരുടെ ആകെ ആസ്തി 95 ലക്ഷം കോടി രൂപ; 2021 ല്‍ ആസ്തികള്‍ 188 ലക്ഷം കോടിയായി ഉയരും

മുംബൈ: ഇന്ത്യയിലെ അതിസമ്പന്നരുടെ (സൂപ്പര്‍ റിച്ച്) സമ്പത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 87 ശതമാനം വര്‍ധിക്കുമെന്ന് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റിന്റെയും വെല്‍ത്ത്-എക്‌സിന്റെയും പഠനം. ഇന്ത്യയിലെ അതിസമ്പന്നരായ 4,470 വ്യക്തികള്‍ മറ്റ് രാജ്യങ്ങളിലെ അതിസമ്പന്നരെക്കാള്‍ ധനികരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശരാശരി 865 കോടി രൂപയുടെ സമ്പത്താണ് ഇന്ത്യയിലെ അതിസമ്പന്നര്‍ക്കുള്ളത്. 780 കോടിയാണ് ആഗോള ശരാശരി.

ആഗോളതലത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ധനികര്‍ക്ക് ശരാശരി പ്രായവും കുറവാണ്. 58 വയസാണ് ഇന്ത്യയിലെ വന്‍ പണക്കാരുടെ ശരാശരി പ്രായം. 62 വയസാണ് ആഗോള ശരാശരി. 284,140 സമ്പന്നരായ വ്യക്തികളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ളത്. ഇവര്‍ക്കെല്ലാമായി 95 ലക്ഷം കോടി രൂപയുടെ സമ്പത്തുണ്ട്. 2021ഓടെ ഇത് 188 ലക്ഷം കോടിയിലേക്ക് ഉയരും. ഇതേകാലയളവില്‍ സമ്പന്നരായ വ്യക്തികളുടെ എണ്ണവും 86 ശതമാനം വര്‍ധിച്ച് 5,29,940 ലേക്ക് എത്തുമെന്നും ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ് വെല്‍ത്ത്ഇന്‍ഡെക്‌സ് 2018 റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

റാങ്കിംഗില്‍ ഇടം നേടുന്ന സമ്പന്നരായ പുതിയ വ്യക്തികളുടെ എണ്ണത്തില്‍ യുഎസ്, ജപ്പാന്‍ ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ നാലാം സ്ഥാനമാണ് ഇന്ത്യക്ക്. രാജ്യത്തെ അതിസമ്പന്നരില്‍ 55 ശതമാനം പേര്‍ക്കും പരമ്പരാഗത സമ്പത്ത് ലഭ്യമായിട്ടുണ്ട്. ആഗോള തലത്തില്‍ ഇത് 34 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രാപ്യമായിട്ടുള്ളത്. 45 ശതമാനം ഇന്ത്യന്‍ അതിസമ്പന്നരാണ് സ്വപ്രയത്‌നത്താല്‍ സമ്പത്ത് ആര്‍ജിച്ചത്. ആഗോളതലത്തില്‍ 65 ശതമാനമാണ് ഇത്തരക്കാരുടെ ശരാശരി.

Comments

comments

Categories: Business & Economy, Slider
Tags: Rich people