കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍: ചെന്നൈയിലേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗോ എയര്‍ സര്‍വീസ് തുടങ്ങി. വൈകിട്ട് 6.10 ന് ചെന്നൈയിലേക്ക് പുറപ്പെട്ട് രാത്രി 9.20ഓടെ മടങ്ങിയെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ എയര്‍ സര്‍വീസുകളുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ചെന്നൈ സര്‍വീസ്.

ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കിയിട്ടുണ്ട്. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുക.
ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs