ബോംബ് ഭീഷണി: ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

ബോംബ് ഭീഷണി: ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് അസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്റെ ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. സാന്‍ മെട്രോ ബോംബ് സ്‌ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്.

മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണെന്ന് മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ നിക്കോള്‍ ആക്കര്‍ പറഞ്ഞു.

Comments

comments

Categories: Current Affairs, World
Tags: Facebook