ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ ബിസിസിഐ മൂന്നംഗ സമിതിയെ ഏര്‍പ്പെടുത്തി. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങള്‍. വെള്ളിയാഴ്ച വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി.

അപേക്ഷകരുമായി സമിതി അംഗങ്ങള്‍ ഈമാസം ഇരുപതിന് മുംബൈയില്‍ അഭിമുഖം നടത്തും. കഴിഞ്ഞമാസം കരാര്‍ അവസാനിച്ച രമേഷ് പവാര്‍, കേരള കോച്ച് ഡേവ് വാട്ട്‌മോര്‍, ഹെര്‍ഷല്‍ ഗിബ്‌സ്, ഒവൈസ് ഷാ, മനോജ് പ്രഭാകര്‍ തുടങ്ങിയവര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

രമേഷ് പവാറിനെ വീണ്ടും കോച്ചാക്കണമെന്ന് ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 24ന് തുടങ്ങുന്ന ന്യുസീലന്‍ഡ് പരമ്പരയ്ക്ക് മുന്‍പ് പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Sports
Tags: BCCI