Archive

Back to homepage
Auto

കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റെനോള്‍ട്ടും

മുംബൈ: പ്രമുഖ യൂറോപ്യന്‍ വാഹന നിര്‍മ്മാണ കമ്പനിയായ റെനോള്‍ട്ട് 2019 ജനുവരി മുതല്‍ ഇന്ത്യയിലെ കാറുകളുടെ വില 1.5 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ വിലയിലും വാഹനവിതരണത്തിലും ഉണ്ടായ വര്‍ദ്ധനവാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

Tech

കുട്ടികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അശ്ലീല സൈറ്റുകളിലേക്കെത്തുന്നു

ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി ദുരൂപയോഗം ചെയ്യുന്നതായി പരാതി. കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റിലേക്ക് മറിച്ച് വില്‍ക്കുന്ന ഒരു വലിയ സംഘം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.ഓസ്‌ട്രേലിയയിലെ 10 ഡെയ്‌ലിയാണ് പീഡോഫിലുകള്‍

FK News

ചൈനീസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വാങ്ങലിന് നിയന്ത്രണം വരുന്നു

ന്യൂഡെല്‍ഹി: ചൈനീസ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പാരിതോഷികം എന്ന നിലയില്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങളെത്തുന്നതില്‍ നിയന്ത്രണം വന്നേക്കും. വ്യക്തിഗത ഉപയോഗത്തിനുള്ള 5000 രൂപയില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങളാണ് പാരിതോഷികം എന്ന നിലയില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാവുന്നത്. ഇവയ്ക്ക് കസ്റ്റംസ് നികുതി

Current Affairs

ആര്‍ബിഐയുടെ സ്വയംഭരണം ഉയര്‍ത്തിപ്പിടിക്കും: ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ സ്വയംഭരണാധികാരം ഉയര്‍ത്തി പിടിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നാളെ പൊതുമേഖലാ ബാങ്കുകളുടെ സിഇഒമാരുടെ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മുന്‍ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമീഷന്‍ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ

FK News

സമവായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങി യുഎസും ചൈനയും

ന്യൂഡെല്‍ഹി: അടുത്ത ഘട്ട വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ യുഎസും ചൈനയും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹി യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്‌നുചിന്നുമായും വ്യാപാര വകുപ്പ് പ്രതിനിധി റോബര്‍ട്ട് ലൈതെസറുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്

Business & Economy

ശക്തികാന്ത ദാസിന്റെ നിയമനം: ഓഹരി വിപണിയില്‍ കുതിപ്പ്

മുംബൈ: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ നേട്ടത്തോടെയാണ് മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 629.06 പോയിന്റ് കുതിപ്പോടെ 35779.07 പോയിന്റില്‍

Tech

ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഒന്നാമനാകും

കൊല്‍ക്കത്ത: വരുമാന വിഹിതത്തിന്റെയും ഉപഭോക്തൃ വിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ മാറുമെന്ന് റിപ്പോര്‍ട്ട്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെയും ഭാരതി എയര്‍ടെലിനെയും പിന്തള്ളി ജിയോ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ബ്രോക്കറേജ്

World

തെരേസ മെയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി സ്വന്തം പാര്‍ട്ടി

ലണ്ടന്‍:ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മെയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അവിശ്വാസ പ്രമേയം.ഇന്ന് വൈകിട്ട് നടക്കുന്ന വോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടി നടത്തുന്ന നേതൃത്വ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. പിന്നീട് നേതൃത്വ തെരഞ്ഞെടുപ്പിലൂടെ മറ്റൊരു പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്തു

Sports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ മൂന്നംഗ സമിതി

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ കണ്ടെത്താന്‍ ബിസിസിഐ മൂന്നംഗ സമിതിയെ ഏര്‍പ്പെടുത്തി. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങള്‍. വെള്ളിയാഴ്ച വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി. അപേക്ഷകരുമായി സമിതി അംഗങ്ങള്‍ ഈമാസം

Business & Economy

മുഴുവന്‍ വ്യാപാര ശേഷിയും ഉപയോഗപ്പെടുത്തണമെന്ന് ലോക ബാങ്ക്

ന്യൂഡെല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി വ്യാപാര പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുന്നില്ലെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തങ്ങള്‍ക്കുള്ളതിനേക്കാള്‍ കുറഞ്ഞ വ്യാപാര ശേഷി മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളുവെന്നും ലോക ബാങ്ക് തയാറാക്കിയ ‘ഗ്ലാസ് ഹാഫ് ഫുള്‍: പ്രോമിസ് ഓഫ് റീജണല്‍ ട്രേഡ് ഇന്‍

Current Affairs

പൊതു ആരോഗ്യ ചെലവിടല്‍ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2025 ഓടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റ (ജിഡിപി) 2.5 ശതമാനം പൊതു ആരോഗ്യ ചെലവിടലിനായി ഇന്ത്യ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ജിഡിപിയുടെ 1.15 ശതമാനമാണ് ആരോഗ്യ ചെലവിടലിനായി ഇന്ത്യ ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ നയങ്ങളും പദ്ധതികളും സ്ത്രീകള്‍,

Business & Economy

ഹീറോ ഇലക്ട്രിക്കിന്റെ ന്യൂനപക്ഷ ഓഹരികള്‍ ആല്‍ഫ കാപിറ്റല്‍ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ ഇലക്ട്രിക്കിന്റെ ന്യൂന പക്ഷ ഓഹരികള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സംരംഭമായ ആല്‍ഫ കാപ്പിറ്റല്‍ ഏറ്റെടുത്തു. ദക്ഷിണേന്ത്യയില്‍ പുതിയ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനാണ് ഹീറോ ഇലക്ട്രിക്കിന്റെ

FK News

ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 30 ബില്യണിലെത്തും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 30 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കുമെന്ന് നിരീക്ഷണം. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിനിടെ 11.8 ബില്യണ്‍ ഇടപാടുകളാണ് വിവിധ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത്

Current Affairs Slider

ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുംബൈയില്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലാണ് ശക്തികാന്ത ദാസിന്റെ നിയമനം. 1980 ബാച്ച് ഐഎഎസുകാരനായ ഇദ്ദേഹം ധനമന്ത്രാലയത്തില്‍ ഇക്കണോമിക് അഫയേഴ്‌സ്

FK News

മിഷെലിന്‍ ഫുഡ് ഗൈഡില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ വനിത ഷെഫ്

പാചകമെന്നാല്‍ ചില്ലറക്കാര്യമല്ല, അതൊരു കലയാണ്. ഭര്‍ത്താക്കന്മാരുടെ മനസില്‍ കയറിപ്പറ്റാനുള്ള ഷോര്‍ട്ട്കട്ടാണ് പാചകമെന്ന് അമ്മമാര്‍ പെണ്‍മക്കള്‍ക്ക് ഉപദേശം വരെ കൊടുക്കാറുണ്ട്. മക്കളെ അടുക്കളയില്‍ കയറ്റാനുള്ള അടവാണെങ്കിലും ഒരു കാര്യം ശരിയാണ്, പാചകം മനസുകളില്‍ സംതൃപ്തി നിറയ്ക്കുന്ന സംഗതി തന്നെയാണ്. ആസ്വദിച്ച് ചെയ്യുകയാണെങ്കില്‍ പാചകം