13ന് പ്രധാനമന്ത്രി വകുപ്പ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തും

13ന് പ്രധാനമന്ത്രി വകുപ്പ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തും

വന്‍കിട വ്യവസായികളുമായും നയതന്ത്രജ്ഞരുമായും നവംബര്‍ 19ന് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു

ന്യൂഡെല്‍ഹി: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യയുടെ പ്രകടനം വിലയിരുത്താനും ചര്‍ച്ച ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വകുപ്പുകളിലെ സെക്രട്ടറികളുമായി നടത്തുന്ന കൂടിക്കാഴ്ച 13 ന് നടക്കും. ധനകാര്യം, റവന്യു, സാമ്പത്തിക കാര്യം, വ്യവസായ വികസനം, കോര്‍പ്പറേറ്റ് കാര്യം ന്നീ വകുപ്പുകളിലെ സെക്രട്ടറിമാരുമായും മഹാരാഷ്ട്ര, ഡെല്‍ഹി എന്നിവ്ടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായുമാണ് മോദി കൂടിക്കാഴ്ച നടത്തുക.
ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ ഇന്ത്യയെ 50 മികച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഈ യോഗത്തില്‍ ഉന്നയിക്കും. സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, നയരൂപീകരണം നടത്തുന്നവര്‍ എന്നിവരുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ചകള്‍ നടത്തി അഭിപ്രായം സ്വരൂപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി വേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനായി മോദി വന്‍കിട വ്യവസായികളുമായും നയതന്ത്രജ്ഞരുമായും നവംബര്‍ 19ന് കൂടിക്കാഴ്ച നടത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, വേദാന്ത റിസോഴ്‌സ് എക്‌സിക്യുട്ടിവ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊട്ടക്ക്, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശമ, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ ഇന്ത്യ നൂറാം സ്ഥാനത്ത് നിന്നും 23 സ്ഥാനം ഉയര്‍ത്തി 77 ാം സ്ഥാനത്തേക്ക് ഇത്തരണ എത്തിയിരുന്നു. പത്തില്‍ ആറ് സാമ്പത്തിക സൂചികകളിലും ഇന്ത്യ നില മെച്ചപ്പെടുത്തി. ഏകീകൃത ചരക്കു സേവന നികുതി(ജിഎസ്ടി), പാപ്പരത്ത നിയമം ( ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റന്‍സി കോഡ്-ഐബിസി) എന്നീ പരിഷ്‌കരണങ്ങള്‍ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ മുന്നേറ്റം നടത്താന്‍ സഹായകമായി.

നിര്‍മാണ പെര്‍മിറ്റുകള്‍, അതിര്‍ത്തിക്കപ്പുറത്തേക്കുള്ള വ്യാപാരം, വ്യവസായങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കല്‍, പുതിയ സംരംഭം തുടങ്ങല്‍, വ്യാവസായിക വായ്പ ലഭ്യമാകല്‍ എന്നിവയിലെല്ലാമുള്ള നടപടികള്‍ കണക്കിലെടുത്താണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് നിശ്ചയിക്കുന്നത്. അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍ ഇന്ത്യയുടെ റാങ്കിംഗ് 146-ാം സ്ഥാനത്ത് നിന്ന് 80ലേക്ക് ഉയര്‍ന്നു. ഇറക്കുമതിക്കും കയറ്റുമതിക്കും ആവശ്യമായ സമയവും ചെലവും കുറഞ്ഞിട്ടുണ്ട്. നിര്‍മാണ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ ഇന്ത്യ 181ാം സ്ഥാനത്ത് നിന്ന് 52ാം സ്ഥാനത്തെത്തി.  ഡിസംബര്‍ 13ന് ചേരുന്ന യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയും പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: FK News

Related Articles