തെരഞ്ഞെടുപ്പ്: മൂന്നിടത്ത് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസും മിസോറമില്‍ എംഎന്‍എഫും

തെരഞ്ഞെടുപ്പ്: മൂന്നിടത്ത് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസും മിസോറമില്‍ എംഎന്‍എഫും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്ത് വന്നപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ എംഎന്‍എഫും അധികാരത്തിലെത്തി.

മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട മഹാകൂടമി സഖ്യത്തെ തകര്‍ത്തെറിഞ്ഞാണ് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. മിസോറമില്‍ കോണ്‍ഗ്രസിനെ വീഴ്ത്തിയാണ് എം.എന്‍.എഫ് മുന്നേറിയത്.
മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനാണ് മിസോ നാഷനല്‍ ഫ്രണ്ട് അന്ത്യം കുറിച്ചത്.

സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടതെന്ന്
തിരഞ്ഞെടുപ്പ് ഫലത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ പ്രതിഫലനമല്ല തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെലങ്കാനയില്‍ വന്ന സഖ്യം വന്‍ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് വലിയ ഭൂരിപക്ഷത്തില്‍ ടിആര്‍എസിന്റെ മുന്നേറ്റം. വിജയിച്ച സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അഭിനന്ദിക്കുന്നതായും രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Comments

comments

Categories: Current Affairs