ആമസോണ്‍ കാടുകളിലെ ഖനനം പകര്‍ച്ചവ്യാധി പോലെയെന്ന് പുതിയ റിപ്പോര്‍ട്ട്

ആമസോണ്‍ കാടുകളിലെ ഖനനം പകര്‍ച്ചവ്യാധി പോലെയെന്ന് പുതിയ റിപ്പോര്‍ട്ട്

റിയോ ഡീ ജനീറോ: ആമസോണ്‍ മഴക്കാടുകളിലെ നിയമവിരുദ്ധമായ ഖനനം പകര്‍ച്ചവ്യാധി പോലെയായി തീര്‍ന്നിരിക്കുന്നെന്ന് ഏറ്റവും പുതിയ ഭൂപടത്തില്‍ വിശദമാക്കുന്നു. ആറ് ആമസോണ്‍ രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകളും, സര്‍ക്കാരിതര സംഘടനകളുമാണ് ഭൂപടം പുറത്തുവിട്ടത്. ബൊളീവിയ, കൊളംബിയ, പെറു, ഇക്വഡോര്‍, വെനസ്വേല, ബ്രസീല്‍ തുടങ്ങിയവയാണ് ആറ് ആമസോണ്‍ രാജ്യങ്ങള്‍.

ആമസോണ്‍ കാടുകളിലും നദികളിലും സ്വര്‍ണം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ക്കു വേണ്ടിയാണു ഖനനം നടത്തുന്നത്. ഇത്തരത്തില്‍ ഖനനം നടക്കുമ്പോള്‍ പ്രദേശം വന്‍തോതില്‍ മലിനീകരിക്കപ്പെടുന്നു. കാടുകള്‍ വെട്ടിനശിപ്പിച്ചും, ധാതുക്കള്‍ കുഴിച്ചെടുക്കാനായി മെര്‍ക്കുറി പോലുള്ള മൂലകം ഉപയോഗിക്കുന്നതുമൊക്കെ പരിസ്ഥിതിക്കു ദോഷകരമായി തീരുന്നു. ജലസ്രോതസുകളും, മത്സ്യസമ്പത്തും വിഷമയമാകും. ഇത്തരം സാഹചര്യം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ നിസാരമല്ലെന്ന് ആമസോണ്‍ സോഷ്യോ എണ്‍വയോണ്‍മെന്റല്‍ കോഓഡിനേറ്റര്‍ അലീഷ്യ റോള പറയുന്നു. ആമസോണില്‍ അരങ്ങേറുന്ന അനധികൃത ഖനനം തടയാന്‍ വിവിധ രാജ്യങ്ങള്‍ കൂട്ടായ നടപടികളെടുക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
അനധികൃത ഖനനം നടന്നെന്നു കരുതുന്ന ഇടങ്ങളില്‍ 18 എണ്ണം ബ്രസീലിലെ സംരക്ഷിത റിസര്‍വുകളിലാണ്.

Comments

comments

Categories: FK News

Related Articles