Archive

Back to homepage
Business & Economy

പ്രത്യക്ഷ നികുതി വരുമാനം 15.7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 15.7 ശതമാനം വര്‍ധിച്ചതായി സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു. 6.75 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനം. ഏപ്രില്‍-നവംബര്‍ കാലയളവില്‍

FK News

13ന് പ്രധാനമന്ത്രി വകുപ്പ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡെല്‍ഹി: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യയുടെ പ്രകടനം വിലയിരുത്താനും ചര്‍ച്ച ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വകുപ്പുകളിലെ സെക്രട്ടറികളുമായി നടത്തുന്ന കൂടിക്കാഴ്ച 13 ന് നടക്കും. ധനകാര്യം, റവന്യു, സാമ്പത്തിക കാര്യം, വ്യവസായ വികസനം, കോര്‍പ്പറേറ്റ് കാര്യം ന്നീ

Business & Economy

വിറ്റഴിക്കല്‍ ലക്ഷ്യം നേടാന്‍ കേന്ദ്രത്തിന് സാധിച്ചേക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടതുപോലെ നടപടികള്‍ ഉടന്‍ മുന്നോട്ടു കൊണ്ടുപോകാനായാല്‍ ജനുവരി അവസാനത്തോടെ വിറ്റഴിക്കലിലൂടെയുള്ള നടപ്പുസാമ്പത്തിക വര്‍ഷത്തെ വരുമാനം 65,000 കോടി രൂപയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. കൈവശമുള്ള ആസ്തികളും ഓഹരികളും വില്‍ക്കുന്നതിലൂടെ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 80,000 കോടി രൂപയുടെ

Business & Economy

ബിപിഒ വ്യവസായത്തിന് ജിഎസ്ടി ഇളവ് പരിഗണനയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്) വ്യവസായത്തിന് ചരക്കുസേവന നികുതിയില്‍ ചില ഇളവുകള്‍ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദേശത്തെ ക്ലൈന്റുകള്‍ക്ക് ഇന്ത്യയിലിരുന്ന് നല്‍കുന്ന ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളെ കയറ്റുമതിയായി കണക്കാക്കാനാകില്ലെന്നും 18 ശതമാനം ജിഎസ്ടി ഇവയ്ക്ക് ബാധകമാണെന്നും അതോറിറ്റി ഫോര്‍

FK News

സ്വിഫ്റ്റ് ഇന്ത്യ ചെയര്‍പെഴ്‌സണായി അരുന്ധതി ഭട്ടാചാര്യ

മുംബൈ: ബാങ്കുകള്‍ക്കായി അന്താരാഷ്ട്ര പേമെന്റ്‌സ് സേവനങ്ങള്‍ നല്‍കുന്ന സ്വിഫ്റ്റ് ഇന്ത്യയുടെ മേധാവിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ നിയമിച്ചു. സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍) ഗ്ലോബലിന്റെ ഇന്ത്യന്‍ ഉപ കമ്പനിയാണ് സ്വിഫ്റ്റ്

FK News

പുനരുപയോഗ  ഊര്‍ജ രംഗത്ത് സംസ്ഥാനങ്ങള്‍ സജീവമാകണമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പുനരുപയോഗ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം സ്വന്തം നിലയ്ക്ക് ടെന്‍ഡറുകള്‍ പുറത്തിറക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്ന് കേന്ദ്ര നൂതന-പുനരുപയോഗ ഊര്‍ജ മന്ത്രാലയം ആവശ്യപ്പെട്ടു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ വാങ്ങലില്‍ മിക്ക സംസ്ഥാനങ്ങളും പ്രഖ്യാപിത ലക്ഷ്യത്തിന് വളരേ പിന്നിലാണെന്നും

Business & Economy

ഫ്ലിപ്കാർട്ടിന്റെ സാങ്കേതിക വൈദഗ്ധ്യത്തില്‍ കണ്ണുനട്ട് വാള്‍മാര്‍ട്ട്

ന്യൂഡെല്‍ഹി: ഫ്ലിപ്കാര്‍ട്ടിലെ സാങ്കേതിക വൈദഗ്ധ്യമുള്ള പ്രതിഭകളുടെ സേവനം ആഗോള വ്യാപകമായി പ്രയോജനപ്പെടുത്താന്‍ വാള്‍മാര്‍ട്ടിന്റെ നീക്കം. കുറഞ്ഞ ബാന്‍ഡ് വിഡ്തിലും വില കുറഞ്ഞ ഫോണുകളിലും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്ന വെബ് ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യം പ്രകടമാക്കിയവരുടെ സേവനമാണ് ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന്റെ

Business & Economy

ശമ്പളവും നിയമനം വര്‍ധിപ്പിച്ച് ഇ-കൊമേഴ്‌സ് മേഖല

ന്യൂഡെല്‍ഹി: പുതുവര്‍ഷത്തിലും ഇ-കൊമേഴ്‌സ് മേഖലയിലെ നിയമനങ്ങളിലും ശമ്പളത്തിലും മികച്ച മുന്നേറ്റമുണ്ടാകുമെന്ന് ദി ഇന്ത്യാ ഹയറിംഗ് ഇന്റെന്റ് സര്‍വെ. 15 മുതല്‍ 20 ശതമാനം വരെ വര്‍ധന നിയമനത്തിലും ശമ്പളത്തിലുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഏതാണ്ട് 25 ശതമാനം മുന്നേറ്റമാണ് 2016നെ അപേക്ഷിച്ച്

Current Affairs

തെരഞ്ഞെടുപ്പ്: മൂന്നിടത്ത് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസും മിസോറമില്‍ എംഎന്‍എഫും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്ത് വന്നപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക്. തെലങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ എംഎന്‍എഫും അധികാരത്തിലെത്തി. മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയത്. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും ഉള്‍പ്പെട്ട

Current Affairs

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ താത്പര്യപത്രം ക്ഷണിക്കും

ന്യൂഡെല്‍ഹി: തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിനുള്ള താത്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള ബിഡ്ഡുകള്‍ ഈ മാസം പകുതിയോടെ ക്ഷണിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍. എന്‍ ചൗബേ പറഞ്ഞു. സാമ്പത്തിക കാര്യ

Business & Economy

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് രൂപ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രൂപയുടെ മൂല്യം 71.35 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് 72.26 എന്ന താഴ്ന്ന നിലയിലേക്കെത്തി. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയും,

Tech

എയര്‍ടെല്‍ നൈജര്‍ അടച്ചുപൂട്ടാനൊരുങ്ങി നൈജര്‍ ഭരണകൂടം

കൊല്‍ക്കത്ത: ഭാരതി എയര്‍ടെലിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പ്രവര്‍ത്തിക്കുന്ന ഉപ കമ്പനി അടച്ചുപൂട്ടാന്‍ നികുതി അടച്ച് തീര്‍ക്കാത്തതിനെ തുടര്‍ന്ന് നൈജര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 107 ദശലക്ഷം ഡോളറാണ് ( 764 കോടി രൂപ) നികുയിനത്തില്‍ എയര്‍ടെല്‍ അയ്ക്കാനുള്ളതെന്നാണ് സര്‍ക്കാര്‍

Current Affairs

മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കും

ലണ്ടന്‍: ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടെങ്കിലും മല്യയെ ഇന്ത്യയിലെത്തിക്കാന്‍ കാലതാമസം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാദ മദ്യവ്യവസായി മല്യയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നുമാണ് കോടതി വിധിച്ചത്. കോടതിയുടെ ഉത്തരവ്

Auto

ക്രാഷ് ടെസ്റ്റ്: ഫൈവ് സ്റ്റാര്‍ റേറ്റിംഗുമായി നെക്‌സോണ്‍

മുംബൈ: ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ്സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും

FK News

ഡിജിറ്റല്‍ ഭീമന്മാര്‍ക്ക് നികുതി ചുമത്തുന്നത് ഗുണം ചെയ്യുമോ?

പാരിസ്: ഡിജിറ്റല്‍ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ ഡിജിറ്റല്‍ ഭീമന്മാര്‍ക്ക് നികുതി ചുമത്തുമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലേ മെയര്‍ വ്യക്തമാക്കി. ടെലിവിഷന്‍ ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

FK News

ഇതാണ് ഹാന്‍സെറ്റിക് ലീഗ്; ഇവര്‍ പലര്‍ക്കും തലവേദനയാകും

യൂറോ കറന്‍സിയായുള്ള രാഷ്ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഫ്രാന്‍സ് പുതിയ ആശയങ്ങളുമായി രംഗത്തെത്തുമ്പോഴൊക്കെ അസ്വസ്ഥമാകുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്, ലാത്വിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ കൂട്ടായ്മ ഹാന്‍സെറ്റിക് ലീഗ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പതിനാലാം

Sports

ബൗളിംഗ് ആക്ഷന്‍ സംശയകരം: അഖില ധനഞ്ജയക്ക് ഐസിസിയുടെ വിലക്ക്

ജാഫ്‌ന: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയെ രാജ്യാന്തര മത്സരങ്ങളിലെ ബൗളിംഗില്‍ നിന്ന് ഐസിസി വിലക്കി. സംശയാസ്പദപരമായ ബൗളിംഗ് ആക്ഷന്റെ പേരിലാണ് നടപടി. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍

Auto

650 ഇരട്ടകള്‍ക്ക് ആക്‌സസറികള്‍ ഒരുക്കി റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ ആക്‌സസറികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്‌ളാഗ്‌ഷിപ്പ് മോഡലുകള്‍ക്കായി അമ്പതിലധികം ആക്‌സസറികളാണ് റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നത്. പാര്‍ട്‌സുകളും അവയുടെ വിലകളും ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 600 രൂപ വില

Auto

ഹോണ്ട സിബി1000ആര്‍ പ്ലസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ഹോണ്ട സിബി1000ആര്‍ പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 14.46 ലക്ഷം രൂപയാണ് ലിറ്റര്‍ ക്ലാസ്, സ്‌പോര്‍ട്, നേകഡ് മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്ലസ് വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഗ്രാഫൈറ്റ് ബ്ലാക്ക് എന്ന നിറത്തില്‍ മാത്രമായിരിക്കും

Current Affairs

പറന്നുയര്‍ന്ന ഇന്‍ഡിഗോയില്‍ പുക, വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡെല്‍ഹി: 136 യാത്രക്കാരുമായി പറന്നുപൊങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ പുക വന്നതോടെ അടിയന്തരമായി താഴെയിറക്കി. ജയ്പൂരിലേക്ക് തിരിച്ച വിമാനമാണ് പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയില്‍ ഇറക്കിയത്. യാത്രക്കാരെയെല്ലാം എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് എത്തിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. 136