റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് ഉര്‍ജിത് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം

ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അടക്കം കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാവുന്ന സൗകര്യം പ്രയോഗിച്ചതാണ് ഉര്‍ജിതിന്റെ രാജിക്ക് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസമായി ഉര്‍ജിത് പട്ടേല്‍ രാജി വയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

 

 

Comments

comments

Categories: Current Affairs, Slider
Tags: urjit patel