യുഎം റെനഗേഡ് കമാന്‍ഡോ ക്ലാസിക് കാര്‍ബുറേറ്റഡ് വേരിയന്റ് പുറത്തിറക്കി

യുഎം റെനഗേഡ് കമാന്‍ഡോ ക്ലാസിക് കാര്‍ബുറേറ്റഡ് വേരിയന്റ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.95 ലക്ഷം രൂപ

ന്യൂഡെല്‍ഹി : യുഎം റെനഗേഡ് കമാന്‍ഡോ ക്ലാസിക് മോഡലിന്റെ കാര്‍ബുറേറ്റഡ് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. 1.95 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ വില കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാര്‍ബ് വേരിയന്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിനേക്കാള്‍ 6,000 രൂപ കുറവാണ് കാര്‍ബുറേറ്റഡ് വേരിയന്റിന്. അതേസമയം എബിഎസ് നല്‍കാന്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് തയ്യാറായില്ല.

279 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് യുഎം റെനഗേഡ് കമാന്‍ഡോ ക്ലാസിക് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് കരുത്തേകുന്നത്. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. കാര്‍ബുറേറ്റഡ് എന്‍ജിന്‍ 23.3 ബിഎച്ച്പി കരുത്തും എഫ്‌ഐ എന്‍ജിന്‍ 24.8 ബിഎച്ച്പി കരുത്തുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രണ്ട് വേരിയന്റുകളിലെയും ടോര്‍ക്ക് ഒന്നുതന്നെ. 23 എന്‍എം. ഇവ കൂടാതെ, രണ്ട് വേരിയന്റുകളും തമ്മില്‍ മറ്റ് വ്യത്യാസങ്ങളില്ല.

Comments

comments

Categories: Auto