എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബി ഐ) വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

എല്ലാ കാലാവധിയിലുമുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. ഡിസംബര്‍ 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വന്നു. ഇതുപ്രകാരം ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കും. ഇതോടെ മൂന്ന് വര്‍ഷം വരെ തിരിച്ചടവ് കാലവധിയുണ്ടായിരുന്ന വായ്പയുടെ പലിശ 8.70 ത്തില്‍ നിന്ന് 0.05 ശതമാനം ഉയര്‍ന്ന് 8.75 ശതമാനത്തിലെത്തി.

Comments

comments

Categories: Business & Economy