ആറ് മുന്‍നിര കമ്പനികള്‍ക്ക് 54,916.4 കോടി രൂപയുടെ സംയോജിത നഷ്ടം

ആറ് മുന്‍നിര കമ്പനികള്‍ക്ക് 54,916.4 കോടി രൂപയുടെ സംയോജിത നഷ്ടം

നിലവില്‍ വിപണി മൂല്യത്തില്‍ മുന്നിലുള്ളത് ടിസിഎസ്

ന്യൂഡെല്‍ഹി: 10 മുന്‍നിര കമ്പനികളിലെ ആറ് കമ്പനികള്‍ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 54,916.4 കോടി രൂപയുടെ സംയോജിത നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ), എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് വിപണി മൂല്യത്തില്‍ നഷ്ടമുണ്ടായ കമ്പനികള്‍. അതേസമയം, വെള്ളിയാഴ്ച അവസാനിച്ച വ്യാപാര ആഴ്ചയില്‍ ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌യുഎല്‍ എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ(ആര്‍ഐഎല്‍) വിപണി മൂല്യം 22,153.28 കോടി രൂപ കുറഞ്ഞ് 7,18,317.52 കോടി രൂപയായി. ഐടിസിയുടെ വിപണി മൂല്യം 14,877.75 കോടി രൂപ ഇടിഞ്ഞ് 3,35,637.09 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ 5,139.73 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിലെ വിപണി മൂല്യം 3,35,611.54 കോടി രൂപ. എസ്ബിഐയുടെ വിപണി മൂല്യം 7,987.51 കോടി രൂപ കുറഞ്ഞ് 2,45,783.14 കോടി രൂപയായി.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 3,080.47 കോടി രൂപയുടെ കുറവാണുണ്ടായത്. നിലവിലെ മൂല്യം 5,72,419.47 കോടി രൂപ. ഐസിസിഐസി ബാങ്കിന്റെ വിപണി മൂല്യം 1,677.66 കോടി രൂപ ഇടിഞ്ഞ് 2,26,769.52 കോടി രൂപയിലെത്തി.

അതേസമയം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) വിപണി മൂല്യത്തില്‍ 9,512.30 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 7,48,957.23 കോടി രൂപയുടെ വിപണി മൂല്യത്തിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6,356.32 കോടി രൂപ വര്‍ധിച്ച് 2,97,523.86 കോടി രൂപയായി. എച്ച്‌യുഎലിന്റെ വിപണി മൂല്യം 14,990.19 കോടി രൂപയുടെ വര്‍ധനയോടെ 3,94,583.03 കോടി രൂപയിലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 9,516.85 കോടി രൂപ ഉയര്‍ന്ന് 2,44,548 കോടി രൂപയായി.

പത്ത് കമ്പനികളുടെ റാങ്കിംഗില്‍ ടിസിഎസാണ് മുന്നില്‍ നില്‍ക്കുന്നത്. ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ടിസിഎസിനു പിന്നിലുള്ള കമ്പനികള്‍.

Comments

comments

Categories: Business & Economy
Tags: Companies, Loss