സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും

സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് തയാറെടുത്ത് ചൈന.

ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്. രണ്ടു രാജ്യങ്ങളിലെ 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.23വരെയാണ് പരിശീലനം. ഇരുരാജ്യങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

24ന് ദുജിയാങ്‌യാനില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുക്കും. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്യും.

Comments

comments

Categories: Current Affairs, Slider
Tags: india -china