ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 32 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു സീരിസിന്റെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

323 റണ്‍സ് വിജയ ലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി ബുംറയും ഷമിയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി. മറ്റൊരു വിക്കറ്റ് ഇഷാന്ത് ശര്‍മക്കായിരുന്നു. ഓസ്‌ട്രേലിയന്‍ നിരയില്‍ 60 റണ്‍സ് എടുത്ത ഷോണ്‍ മാര്‍ഷും 41 റണ്‍സ് എടുത്ത പൈനും മാത്രമാണ് ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.

മത്സരത്തില്‍ 11 താരങ്ങളെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഏറ്റവും കൂടുതല്‍ കളിക്കാരെ പുറത്താക്കിയവരുടെ പട്ടികയില്‍ ഒപ്പമെത്തുകയും ചെയ്തു.

Comments

comments

Categories: Sports
Tags: cricket