യുഎസില്‍ തൊഴില്‍ നിരക്ക് മന്ദഗതിയില്‍

യുഎസില്‍ തൊഴില്‍ നിരക്ക് മന്ദഗതിയില്‍

ന്യൂയോര്‍ക്ക്: നവംബറില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് മന്ദഗതിയിലായി. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചതെന്ന് ഡാറ്റ വ്യക്തമാക്കുന്നു.

അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തല്‍. ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുളള സാധ്യതകള്‍ ശക്തിപ്പെട്ടതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അമേരിക്കയുടെ സാമ്പത്തിക വ്യവസായിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Slider, World
Tags: Job growth, US