പ്രത്യക്ഷ നികുതി വരുമാനം ഉയര്‍ന്നു

പ്രത്യക്ഷ നികുതി വരുമാനം ഉയര്‍ന്നു

ന്യൂഡെല്‍ഹി:നടപ്പുവര്‍ഷം ഏപ്രില്‍- നവംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതി ശേഖരം വര്‍ധിച്ചു. മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 15.7 ശതമാനമാണ് വരുമാനം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

6.75 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി കൂട്ടിച്ചേര്‍ത്തത്. അതേസമയം റീഫണ്ട് ഇനത്തില്‍ ഇക്കാലയളവില്‍ 1.23 ലക്ഷം കോടി രൂപ വിതരണം ചെയ്തു. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 20.8 ശതമാനം വര്‍ധനവാണ് റീഫണ്ടില്‍ ഉണ്ടായത്.

റീഫണ്ടിന് ശേഷമുള്ള അറ്റ വരുമാനം 14.7 ശതമാനം വര്‍ധിച്ച് 5.51 ലക്ഷം കോടി രൂപയായി. പ്രത്യക്ഷ നികുതി വരുമാനം നടപ്പു വര്‍ഷം കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Direct tax