24 നിഷ്‌ക്രിയ എക്കൗണ്ടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് പിഎന്‍ബി

24 നിഷ്‌ക്രിയ എക്കൗണ്ടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് പിഎന്‍ബി
ന്യൂഡെല്‍ഹി:  1,179 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാന്‍ 24 നിഷ്‌ക്രിയ എക്കൗണ്ടുകള്‍ വില്‍ക്കുന്നതിന് ബിഡുകള്‍ ക്ഷണിച്ച് പൊതു മേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക്. മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത സോണുകള്‍ കേന്ദ്രീകരിച്ചുള്ളതാണ് ഈ വായ്പാ എക്കൗണ്ടുകള്‍. രണ്ട് എക്കൗണ്ടുകള്‍ ചണ്ഡീഗഢ്, ഭോപ്പാല്‍ സോണുകള്‍ക്ക് കീഴില്‍ വരുന്നതും ഒരു എക്കൗണ്ട് പട്‌ന സോണിലുള്ളതുമാണ്.
ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപങ്ങള്‍, മറ്റ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ എക്കൗണ്ടുകള്‍ ഏറ്റെടുക്കാവുന്നതാണ്. ഈ 24 നിഷ്‌ക്രിയാസ്തികളുടെ വില്‍പ്പനയിലൂടെ 1,779.18 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ നീക്കം.
454.02 കോടി രൂപ തിരിച്ചടയ്ക്കാനുള്ള വന്ദന വിദ്യുത്, മോസര്‍ ബെയര്‍ സോളാര്‍ (233.06 കോടി രൂപ), ഡിവൈന്‍ വിദ്യുത് (132.66 കോടി), വിസ റിസോഴ്‌സസ് ഇന്ത്യ ലിമിറ്റഡ് (115.20 കോടി), അലൈഡ് സ്ട്രിപ്‌സ് (118.81 കോടി), അര്‍ഷിയ നോര്‍ത്തേണ്‍ എഫ്ടിഡബ്ല്യുസെഡ് (96.70 കോടി), ബിര്‍ള സൂര്യ (73.58 കോടി), ട്രിഡന്റ് ടൂള്‍ഡ് (68.81 കോടി) എന്നിവയാണ് വില്‍പ്പനയ്ക്ക് വെച്ച പ്രധാന എക്കൗണ്ടുകള്‍.

Comments

comments

Categories: Business & Economy, Slider