Archive

Back to homepage
Business & Economy

ഇന്ത്യയിലെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പരിശീലനം നല്‍കും

സിംഗപ്പൂര്‍: ബിസിനസ് നേതാക്കളുടെ പ്രൊഫഷണല്‍ നൈപുണ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബ്രിട്ടീഷ് സ്ഥാപനമായ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌റ്റേഴ്‌സ് (ഐഒഡി) ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പരിശീലനം നല്‍കുന്നു. ഇതു സംബന്ധിച്ച് ഐഒഡിയും എംഎസ്എംഇ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.

FK News

ജിഒക്യുഐഐ രണ്ട് പുതിയ സ്മാര്‍ട്ട് ഹെല്‍ത്ത് ഉപകരണങ്ങള്‍ പുറത്തിറക്കും

കാലിഫോര്‍ണിയ: ധരിക്കാവുന്ന ഫിറ്റ്‌നസ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യുഎസ് ഹെല്‍ത്ത്‌ടെക് സ്റ്റാര്‍ട്ടപ്പായ ജിഒക്യുഐഐ പുതിയ രണ്ട് സ്മാര്‍ട്ട് ഹെല്‍ത്ത് ഉപകരണങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഹൃദയാരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ജിഒക്യുഐഐ വൈറ്റല്‍ഇസിജി, പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ജിഒക്യുഐഐ വൈറ്റല്‍ഗ്ലൂക്കോ എന്നിവയാണ് അടുത്ത വര്‍ഷം മാര്‍ച്ചോടെ വിപണിയിലെത്തുന്നത്.

Auto

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ കൊച്ചിയില്‍

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ ട്വിന്‍ മോട്ടോര്‍സൈക്കിള്‍സ് കൊച്ചയില്‍ അവതരിപ്പിച്ചു. ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വാഹനങ്ങളുടെ വില യഥാക്രമം 233,878 ഉം 248,878 ഉം രൂപയാണ്. രണ്ട് വാഹനങ്ങള്‍ക്കും 3

Current Affairs Slider

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് ഉര്‍ജിത് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അടക്കം കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാവുന്ന സൗകര്യം പ്രയോഗിച്ചതാണ് ഉര്‍ജിതിന്റെ രാജിക്ക് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസമായി ഉര്‍ജിത് പട്ടേല്‍

Business & Economy

പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റുള്ള ആസ്തി വില്‍പ്പനയ്ക്ക് ജിഎസ്ടി ബാധകമല്ല

ന്യൂഡെല്‍ഹി: കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്(completion certifricate) ലഭ്യമായ ആസ്തികളുടെ വില്‍പ്പനകള്‍ക്ക് ഉപഭോക്താക്കള്‍ ജിഎസ്ടി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളോ താമസിക്കാന്‍ യോഗ്യമായെങ്കിലും കംപ്ലീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഫഌറ്റുകളോ

Current Affairs Slider

സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് തയാറെടുത്ത് ചൈന. ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്. രണ്ടു രാജ്യങ്ങളിലെ 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച

Auto

പുതിയ ഡിസൈനില്‍ ലാന്‍ഡ് ക്രൂയിസര്‍: 2021ല്‍ എത്തും

തങ്ങളുടെ ഏറ്റവും തലയെടുപ്പുള്ള വാഹനമായ ലാന്‍ഡ് ക്രൂയിസര്‍ പുതിയ ഡിസൈനില്‍ എത്തിക്കാന്‍ ടൊയോട്ട ഒരുങ്ങുന്നു. 2021ഓടെ പുതിയ ഡിസൈനിലുള്ള വാഹനമെത്തിക്കാനാണ് ടൊയോട്ടയുടെ ശ്രമം. പുതിയ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവിലെ ലാന്‍ഡ് ക്രൂയിസറിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ പുതിയ ഡിസൈന്‍ അവതരിപ്പിക്കാനാണ്

FK News

തൊഴിലാളി ക്ഷാമം; വിസ നിയമത്തില്‍ ഭേദഗതിയുമായി ജപ്പാന്‍

ടോക്ക്യോ: ആഗോള സാങ്കേതിക- സാമ്പത്തിക രംഗത്ത് അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ജപ്പാന്‍ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് ജപ്പാന്‍ ഒരുങ്ങുന്നു. കനത്ത തൊഴിലാളി ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ജനസംഖ്യയില്‍ തൊഴില്‍ ക്ഷമതയിലുള്ള പ്രായപരിധിയുടെ

FK News

ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായം 11,880 കോടിയിലേക്ക് വളരും

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5540 കോടി രൂപയിലേക്ക് ഇന്ത്യയുടെ ഗെയിമിംഗ് വ്യവസായം വളര്‍ച്ച പ്രാപിക്കുമെന്ന് പ്രമുഖ ഓഡിറ്റ് കമ്പനിയായ കെപിഎംജി ഇന്ത്യയുടെ വിലയിരുത്തല്‍. 2023നുള്ളില്‍ 22.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കിലൂടെ 1,880 കോടി രൂപയിലേക്ക് രാജ്യത്തിന്റെ ഗെയ്മിംഗ്

Current Affairs

എല്ലാ പിഎസ്‌സി പരീക്ഷകളിലും മലയാളം ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സാങ്കേതിക വിഷയങ്ങളില്‍ അധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍

Business & Economy

എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബി ഐ) വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുമുള്ള

FK News

ടെലികോം മന്ത്രാലയം സമര്‍പ്പിച്ച പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: വിമാനയാത്രയിലെ മൊബീല്‍ ഫോണ്‍ ഉപയോഗത്തിനുള്ള വിലക്ക് ഒഴിവാക്കി കണക്റ്റിവിറ്റി സൗകര്യം സജ്ജമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ മാസം തന്നെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയേക്കും. ടെലികോം മന്ത്രാലയം ഇതിനോടകം തന്നെ മാനദണ്ഡങ്ങളുടെ പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ട

Business & Economy

പ്രത്യക്ഷ നികുതി വരുമാനം ഉയര്‍ന്നു

ന്യൂഡെല്‍ഹി:നടപ്പുവര്‍ഷം ഏപ്രില്‍- നവംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതി ശേഖരം വര്‍ധിച്ചു. മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 15.7 ശതമാനമാണ് വരുമാനം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 6.75 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി കൂട്ടിച്ചേര്‍ത്തത്. അതേസമയം റീഫണ്ട്

FK News

കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണങ്ങളില്‍ നിന്ന് ചുട്ടെടുത്ത ഇഷ്ടികയെ ഒഴിവാക്കിയേക്കും

ന്യൂഡെല്‍ഹി: തങ്ങളുടെ നിര്‍മാണ പദ്ധതികളില്‍ ചുട്ടെടുത്ത മണ്‍ ഇഷ്ടികകളെ ഒഴിവാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പരിസ്ഥിതി സൗഹൃദ നിര്‍മാണ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തങ്ങളുടെ പദ്ധതികളില്‍ ചുട്ടെടുത്ത ഇഷ്ടികകള്‍ വിലക്കുന്നത് സാധ്യമാണോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പി

Slider World

ഭീകരവാദം തുടര്‍ന്നാല്‍ പാക്കിസ്ഥാന് യുഎസ് ഒരു ഡോളര്‍ പോലും നല്‍കില്ല: നിക്കി ഹാലി

ന്യൂയോര്‍ക്ക്: തീവ്രവാദത്തെ സഹായിക്കുകയും അമേരിക്കന്‍ സൈനികരെ കൊല്ലുകയും ചെയ്യുന്നത് പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ ഒരു ഡോളര്‍ പോലും സഹായമായി നല്‍കില്ലെന്ന് യുഎനിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. തീവ്രവാദത്തിലെ ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങള്‍ പാക്കിസ്ഥാന്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു