മികച്ച ഇന്ധനക്ഷമതാ കാറുകള്‍

മികച്ച ഇന്ധനക്ഷമതാ കാറുകള്‍

എഎംടി സഹിതം പത്ത് ലക്ഷം രൂപയില്‍ താഴെ വില വരുന്ന മികച്ച ഇന്ധനക്ഷമതാ കാറുകള്‍

1. മാരുതി സുസുകി ഡിസയര്‍ : 28.4 കിമീ/ലിറ്റര്‍

പുതു തലമുറ മാരുതി സുസുകി ഡിസയര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിനുശേഷവും മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലറായി ഡിസയര്‍ തുടര്‍ന്നു. പൂര്‍ണ്ണമായും പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് പുതിയ ഡിസയര്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. ന്യൂ ജെന്‍ മാരുതി സുസുകി ഡിസയര്‍ വികസിപ്പിക്കുന്നതിന് ആയിരം കോടിയോളം രൂപയാണ് കമ്പനി മുതല്‍മുടക്കിയത്. 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ മോട്ടോര്‍ 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇരു ട്രാന്‍സ്മിഷനുകളും 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് മാരുതി സുസുകി അവകാശപ്പെടുന്നു. സബ്‌കോംപാക്റ്റ് സെഡാനെ സംബന്ധിച്ചിടത്തോളം മികച്ചതാണിത്. പുതിയ മാരുതി സുസുകി ഡിസയര്‍ ഭാരം കുറഞ്ഞതും ഫീച്ചറുകളാല്‍ സമൃദ്ധവുമാണ്.

2. മാരുതി സുസുകി ഓള്‍ട്ടോ കെ10 : 24.07 കിമീ/ലിറ്റര്‍

2014 ലാണ് മാരുതി സുസുകി ഓള്‍ട്ടോ കെ10 പരിഷ്‌കരിച്ചത്. എഎംടി നല്‍കിയത് ഉള്‍പ്പെടെ കാറില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. ക്രോം ഗ്രില്‍, പരിഷ്‌കരിച്ച ഹെഡ് ലാംപുകള്‍, ടെയ്ല്‍ ലാംപുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ബംപറുകള്‍, 13 ഇഞ്ച് വീലുകള്‍ എന്നിവ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു. കാബിന്‍ പൂര്‍ണ്ണമായും പുതിയതാണെന്ന് കാണാം. ഡുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, പുതിയ അപ്‌ഹോള്‍സ്റ്ററി, കണ്‍ട്രോള്‍ ബട്ടണുകള്‍ എന്നിവയാണ് കാബിനില്‍ നല്‍കിയത്. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ലഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. സെലേറിയോയില്‍ കണ്ട അതേ എഎംടി യൂണിറ്റാണിത്. 1.0 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുകി ഓള്‍ട്ടോ കെ10 തുടര്‍ന്നും ഉപയോഗിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കുന്നതിന് ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എഎംടി സഹിതം 24.07 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

3. റെനോ ക്വിഡ് : 24.04 കിമീ/ലിറ്റര്‍


ഇന്ത്യയില്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ബെസ്റ്റ് സെല്ലറാണ് ക്വിഡ്. ചുരുങ്ങിയ കാലയളവില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നായി റെനോ ക്വിഡ് മാറി. എഎംടി നല്‍കിയതോടെ റെനോ ക്വിഡിന്റെ ആകര്‍ഷകത്വം പിന്നെയും വര്‍ധിച്ചു. 5 സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനെ ഈസി ആര്‍ എന്നാണ് റെനോ വിളിക്കുന്നത്. റെനോ ക്വിഡിന്റെ ആര്‍എക്‌സ്ടി എന്ന ടോപ് വേരിയന്റില്‍ മാത്രമാണ് എഎംടി ലഭിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഎംടി ക്വിഡ് 24.04 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

4. ടാറ്റ ടിയാഗോ : 23.84 കിമീ/ലിറ്റര്‍

ടാറ്റ ടിയാഗോയുടെ എക്‌സ്ഇസഡ്എ വേരിയന്റില്‍ മാത്രമാണ് എഎംടി നല്‍കിയിരിക്കുന്നത്. മന്യുറ്റി മറേല്ലിയില്‍നിന്ന് വാങ്ങിയതാണ് ഗിയര്‍ബോക്‌സ്. ടാറ്റ സെസ്റ്റ്, ടാറ്റ നാനോ മോഡലുകളില്‍ ഡ്യൂട്ടി ചെയ്യുന്ന അതേ എഎംടി യൂണിറ്റാണ് ടിയാഗോയില്‍ നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ മോട്ടോറാണ് ടാറ്റ ടിയാഗോ ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഇന്‍ബില്‍റ്റ് ക്രീപ്പ് ഫീച്ചര്‍ സഹിതമാണ് ടിയാഗോ എഎംടി വരുന്നത്.

5. മാരുതി സുസുകി സെലേറിയോ : 23.10 കിമീ/ലിറ്റര്‍

ഈ പട്ടികയിലെ മൂന്നാമത്തെ മാരുതി സുസുകി കാറാണ് സെലേറിയോ. 2014 ലാണ് മാരുതി സുസുകി സെലേറിയോ വിപണിയിലെത്തുന്നത്. എഎംടി ലഭിച്ച ആദ്യ മാരുതി സുസുകി കാറാണ് സെലേറിയോ. 23.10 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

 

 

6. ഹ്യുണ്ടായ് സാന്‍ട്രോ : 20.3 കിമീ/ലിറ്റര്‍

ഹ്യുണ്ടായ് ഇയോണിനും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിനും ഇടയിലാണ് ഹ്യുണ്ടായ് സാന്‍ട്രോയുടെ സ്ഥാനം. സെലേറിയോ, ടിയാഗോ തുടങ്ങിയവയാണ് എതിരാളികള്‍. 1.1 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനാണ് ഹ്യുണ്ടായ് സാന്‍ട്രോയുടെ ഹൃദയം. ഈ മോട്ടോര്‍ 69 ബിഎച്ച്പി പരമാവധി കരുത്തും 99 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, പുതിയ 5 സ്പീഡ് എഎംടി എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഹ്യുണ്ടായ് സ്വന്തം നിലയില്‍ വികസിപ്പിച്ചതാണ് എഎംടി ഗിയര്‍ബോക്‌സ്. മാന്വല്‍, എഎംടി വേര്‍ഷനുകളില്‍ 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും.

Comments

comments

Categories: Auto