ഏഴാം തലമുറ ബിഎംഡബ്ല്യു 3 3 സീരീസിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഏഴാം തലമുറ ബിഎംഡബ്ല്യു 3 3 സീരീസിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസിന്റെ (ജി20) പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ഈ വര്‍ഷം ഒക്‌റ്റോബര്‍ രണ്ടിന് പാരിസ് മോട്ടോര്‍ ഷോയിലാണ് പുതിയ 3 സീരീസ് അനാവരണം ചെയ്തത്. 2019 പകുതിയോടെ ഇന്ത്യയില്‍ വിതരണം ആരംഭിക്കും. വിവിധ തരത്തില്‍ ട്യൂണ്‍ ചെയ്ത ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ പുതിയ 3 സീരീസ് ലഭിക്കും. ഔഡി എ4, മെഴ്‌സേഡീസ് ബെന്‍സ് സി-ക്ലാസ്, ജാഗ്വാര്‍ എക്‌സ്ഇ, വോള്‍വോ എസ്60 തുടങ്ങിയവയാണ് എതിരാളികള്‍.

320ഡി, 320ഐ എന്‍ജിന്‍ വേര്‍ഷനുകളിലായിരിക്കും തുടക്കത്തില്‍ പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ അഞ്ചാം തലമുറ 3 സീരീസ് (ഇ90) വില്‍പ്പന നടത്തിയിരുന്ന കാലത്ത് 325ഐ, 330ഐ എന്നീ ജനപ്രിയ എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭ്യമായിരുന്നു. മാത്രമല്ല, ആറാം തലമുറ 3 സീരീസ് (എഫ്30) വില്‍ക്കുമ്പോള്‍ 328ഐ, 330ഐ എന്‍ജിന്‍ ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. പുതിയ 3 സീരീസില്‍ കൂടുതല്‍ കരുത്തുറ്റ ഡീസല്‍ എന്‍ജിന്‍, ഒരുപക്ഷേ 330ഡി, നല്‍കുമെന്ന് പ്രതീക്ഷിക്കാം.

മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബിഎംഡബ്ല്യു 3 സീരീസ് കൂടുതല്‍ അഗ്രസീവാണ്. ഡിസൈന്‍ ഭാഷ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. ഇരട്ട സ്‌ക്രീന്‍ സംവിധാനമാണ് കാറിനകത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഒരു സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ആവശ്യാര്‍ത്ഥമുള്ള ടച്ച്‌സ്‌ക്രീന്‍ ആണെങ്കില്‍ മറ്റേത് ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. 40 മുതല്‍ 50 ലക്ഷം രൂപ വരെയായിരിക്കും പുതിയ ബിഎംഡബ്ല്യു 3 സീരീസിന് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: BMW