വിപണിയെ ഇളക്കി മറിക്കാന്‍ ഒപ്പൊ ആര്‍17 പ്രോ

വിപണിയെ ഇളക്കി മറിക്കാന്‍ ഒപ്പൊ ആര്‍17 പ്രോ

45990 രൂപ വരുന്ന ഓപ്പൊ ആര്‍17 പ്രോ വില്‍പ്പനയ്‌ക്കെത്തി

മുംബൈ: ചൈന കേന്ദ്രമാക്കിയ പ്രമുഖ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പൊ ആര്‍ സീരിസിലെ ഏറ്റവും പുതിയ മോഡലായ ഓപ്പൊ ആര്‍17 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആര്‍17 ശ്രേണി ആദ്യമായി അവതരിപ്പിച്ചത് സിംഗപ്പൂരിലാണ്. തുടര്‍ന്ന് ഷാംഗ്ഗഹായിലും യൂറോപ്പിലും എത്തി. ഉപഭോക്താക്കളുടെ നിത്യേന ഉള്ള ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള സ്മാര്‍ട്ട്‌ഫോണാണ് ആര്‍ പ്രോ17.

6.4 ഇഞ്ച് സ്‌ക്രീന്‍, ആദ്യത്തെ കോര്‍ണിംഗ് ഗറില്ല ഗ്ലാസ് 6, 128 ജിബി വരെ ഉയര്‍ത്താവുന്ന എട്ട് ജിബി റാം, മികച്ച വേഗത, പ്രകടന മികവ് തുടങ്ങിയവയാണ് സവിശേഷതകള്‍. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 710 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.1 കളര്‍ ഒഎസ് 5.2 ആണ് ഉപകരണത്തിന് ശക്തി പകരുന്നത്. ആര്‍17 പ്രോയ്ക്ക് പിന്നില്‍ ത്രിതല ക്യാമറ സെറ്റപ്പാണ്. 12 എംപി, 20 എംപി, 3 ഡി എന്നിങ്ങനെ പിന്‍ കാമറയും 25 എംപി മുന്‍ കാമറയുമുണ്ട്. 45990 രൂപ വരുന്ന ഓപ്പൊ ആര്‍17 പ്രോ ഡിസംബര്‍ 7 മുതല്‍ വില്‍പ്പനയ്‌ക്കെത്തി.

ആര്‍ സീരിസിന്റെ ഇന്ത്യന്‍ വിപണി പ്രവേശം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ സൃഷ്ടിക്ക് വേണ്ട ഗവേഷണവും വികസനവും നടത്തുന്നതതിലാണ് ശ്രദ്ധ കേന്ദ്രീകരികരിക്കുന്നതെന്നും സൗന്ദര്യത്തോടൊപ്പം സാങ്കേതിക മികവു കൂടി കണക്കിലെടുത്തുള്ളതാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളെന്നും ഓപ്പൊ ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ വില്‍ യാംഗ് പറഞ്ഞു.

ഏറ്റവും നൂതന ശൈലിയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഓപ്പൊ എന്നും അവതരിപ്പിക്കാറുള്ളത്. ത്രിവര്‍ണ ബൈ/ക്വാഡ് ദിശയിലുള്ള രൂപകല്‍പ്പനയാണ് ഓപ്പൊ ആര്‍ 17 പ്രോയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഉപകരണം ലഭ്യമാണ്. ഏറ്റവും സുരക്ഷിതവും കാര്യക്ഷമമായ ചാര്‍ജിംഗ് അനുഭവം നല്‍കുന്ന സൂപ്പര്‍ വിഒഒസി സാങ്കേതിക വിദ്യയാണ് ആര്‍ 17 പ്രോ ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍ ബാറ്ററി ചാര്‍ജിന്റെ 40 ശതമാനവും 10 മിനിറ്റിനുള്ളില്‍ വീണ്ടെടുക്കാനാകും.

Comments

comments

Categories: Slider, Tech
Tags: Oppo R17 Pro

Related Articles