ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണ്ട കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണ്ട കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ജിഎസ്ടിക്കു കീഴില്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് ആദ്യമായതിനാല്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് വിലയിരുത്തല്‍

ന്യഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലവധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്. ജിസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ, ജിഎസ്ടിആര്‍-സി എന്നി ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതിന്റെ അന്തിമ തീയതി മാര്‍ച്ച് 31 വരെ നീട്ടുകയാണെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി) പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യമായ ഫോമുകളെല്ലാം തന്നെ ജിഎസ്ടിയുടെ പൊതു പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാക്കുമെന്നും സിബിഐസി പ്രസ്താവനില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജിഎസ്ടി ചട്ടപ്രകാരം ഫോം ജിഎസ്ടിആര്‍-9സി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ആണ് തിയതി പരസ്യപ്പെടുത്തിയത്. ഫോം ജിഎസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ എന്നിവ സമാനമാസം നാലാം തിയതിയാണ് പരസ്യപ്പെടുത്തിയത്.

ജിഎസ്ടിക്കു കീഴില്‍ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് ആദ്യമായതിനാല്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ വലിയ നികുതിദായകര്‍ക്ക് പോലും നിലനില്‍ക്കുന്നുണ്ടെന്ന് കെപിഎംജി ഇന്ത്യയുടെ പങ്കാളിയായ പ്രജിത് ഘോഷ് പറഞ്ഞു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വൈവിധ്യമായ കാര്യങ്ങള്‍ പലര്‍ക്കും വ്യക്തമായിട്ടില്ല. കാലാവധി നീട്ടി നല്‍കുന്നത് ഇതിനാല്‍ നികുതി ദായകര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ ബോധവത്കരണ കാംപെയ്ന്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്ന അന്തിമ തിയതി നീട്ടാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിയോട് ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജിഎസ്ടി വെബ്‌സൈറ്റ് അടക്കം വാര്‍ഷിക ജിഎസ്ടി വരുമാനം ഫയല്‍ ചെയ്യുന്നതിനുള്ള ഫോര്‍മാറ്റ് എവിടേയും ലഭ്യമല്ലെന്നും ഇവര്‍ ആരോപിച്ചു. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ നിലനില്‍ക്കുന്നതിനാല്‍ കാലവധിക്കുള്ളില്‍ വാര്‍ഷിക ജിഎസ്ടി വരുമാനം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 2017-18 വര്‍ഷത്തിലെ ജിഎസ്ടി വരുമാന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അന്തിമ കാലാവധി നീട്ടിക്കിട്ടാന്‍ സിഎഐടി ശക്തമായി വാദമുന്നയിച്ചത്.

ജിഎസ്ടി ചട്ടങ്ങള്‍ അനുസരിച്ച്, നികുതി അടയ്ക്കുന്ന വിഭാഗങ്ങളെ ആശ്രയിച്ച് വിവധ തരത്തിലുള്ള ഫോമുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയാണ് ജിസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ, ജിഎസ്ടിആര്‍-സി എന്നിവ. വാര്‍ഷിക വരുമാനം ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ആ ദിവസം മുതല്‍ പ്രതിദിനം 200 രൂപ വീതം നഷ്ടപരിഹാരം അടയ്‌ക്കേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവിന്റെ പരമാവധി 0.25 ശതമാനം ആണിത്.

Comments

comments

Categories: Business & Economy
Tags: GST, gst return