ടിയാഗോ ജെടിപിയുമായി മല്‍സരിക്കാന്‍ സ്വിഫ്റ്റ് ആര്‍എസ് വരുന്നു

ടിയാഗോ ജെടിപിയുമായി മല്‍സരിക്കാന്‍ സ്വിഫ്റ്റ് ആര്‍എസ് വരുന്നു

ബലേനോ ആര്‍എസ് നേടിയ വിജയം മാരുതി സുസുകിക്ക് പ്രചോദനമായി

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സ്വിഫ്റ്റ് ആര്‍എസ് അവതരിപ്പിച്ചേക്കും. സ്വിഫ്റ്റിന്റെ റാലി സ്‌പോര്‍ട് വേരിയന്റ് 2019 ഏപ്രിലില്‍ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയുടെ നയമനുസരിച്ച് ഭാവി മോഡലുകള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കില്ലെന്ന് മാരുതി സുസുകി പ്രസ്താവിച്ചു. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് പുതിയ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ബലേനോ ആര്‍എസ് നേടിയ വിജയമാണ് സ്വിഫ്റ്റ് ആര്‍എസ് കൊണ്ടുവന്നാലോ എന്ന് ചിന്തിക്കാന്‍ മാരുതി സുസുകിക്ക് പ്രചോദനമായത്. സ്വിഫ്റ്റ് സ്‌പോര്‍ട് എന്ന പേരില്‍ സ്വിഫ്റ്റിന്റെ സ്‌പോര്‍ടി വേര്‍ഷന്‍ നിലവില്‍ അന്തര്‍ദേശീയ വിപണികളില്‍ ലഭ്യമാണ്. ഈ വാഹനത്തിലെ 1.4 ലിറ്റര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 130 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ സ്വിഫ്റ്റ് സ്‌പോര്‍ട് ആയിരിക്കില്ല ഇന്ത്യയിലെത്തുന്നത്. ബലേനോ ആര്‍എസ്സിന്റെ സ്വഭാവവും പ്രകൃതവുമായിരിക്കും സ്വിഫ്റ്റ് ആര്‍എസ്സിന്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് മോട്ടോര്‍ 99 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡ് സ്വിഫ്റ്റില്‍ ഇത് 81 എച്ച്പിയും 113 എന്‍എം ടോര്‍ക്കുമാണ്.

എതിരാളിയില്ലെന്ന ടാറ്റ ടിയാഗോ ജെടിപിയുടെ വിഷമമാണ് ഇതോടെ മാറിക്കിട്ടുന്നത്. ടിയാഗോ ജെടിപി ആയിരിക്കും സ്വിഫ്റ്റ് ആര്‍എസ്സിന്റെ എതിരാളി. സ്റ്റാന്‍ഡേഡ് സ്വിഫ്റ്റിന് 7.32 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 7.9 ലക്ഷം-8.1 ലക്ഷമായിരിക്കും സ്വിഫ്റ്റ് ആര്‍എസ് മോഡലിന് വില. ബലേനോ, ബലേനോ ആര്‍എസ് മോഡലുകള്‍ പോലെ സ്വിഫ്റ്റ്, സ്വിഫ്റ്റ് ആര്‍എസ് മോഡലുകള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണും. ആര്‍എസ് ബാഡ്ജിംഗ്, സൈഡ് സ്‌കര്‍ട്ടുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

Comments

comments

Categories: Auto
Tags: Swift RS