അതിവേഗം വളരുന്ന പത്ത് നഗരങ്ങളില്‍ ഇന്ത്യയുടെ മേധാവിത്തം

അതിവേഗം വളരുന്ന പത്ത് നഗരങ്ങളില്‍ ഇന്ത്യയുടെ മേധാവിത്തം

മൊത്ത വളര്‍ച്ചയില്‍ 4 ചൈനീസ് നഗരങ്ങള്‍ ആദ്യ പത്തിലെത്തും

ന്യൂഡെല്‍ഹി: അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന ആദ്യ 10 നഗരങ്ങളുടെ നിരയില്‍ അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഇന്ത്യ മേധാവിത്തം പുലര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് ഇക്കോണോമിക്‌സാണ് ഇതു സംബന്ധിച്ച വിശകലനം നടത്തിയിട്ടുള്ളത്.

ഗുജറാത്തിന്റെ വടക്ക്പടിഞ്ഞുള്ള, വജ്ര സംസ്‌കരണത്തിനും വ്യാപാരത്തിനും പേരു കേട്ട നഗരമായ സൂററ്റാണ് ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നത്. 2035 വരെയുള്ള കാലഘട്ടത്തില്‍ ഈ മേഖല 9 ശതമാനത്തിലധികമുള്ള അതിവേഗ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കോണോമിക്‌സിലെ ഗ്ലോബല്‍ സിറ്റി റിസര്‍ച്ച് തലവന്‍ റിച്ചാര്‍ഡ് ഹോള്‍ട്ട്് റിപ്പോര്‍ട്ട് ചെയ്തു. ഈ കാലഘട്ടത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന ആദ്യ 10 നഗരങ്ങളും ഇന്ത്യയില്‍ തന്നെയെന്നാണ് റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നത്.
എന്നാല്‍ ഈ ഇന്ത്യന്‍ നഗരങ്ങളിലെയെല്ലാം സാമ്പത്തിക ഉല്‍പ്പാദനം ലോകത്തിലെ വന്‍കിട മെട്രോപൊളിറ്റന്‍ നഗരങ്ങളെ അപേക്ഷിച്ച് കുറവായി തന്നെ തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ 2027ല്‍ ഏഷ്യന്‍ നഗരങ്ങളില്‍ നിന്നെല്ലാമുള്ള മൊത്തം ഉല്‍പ്പാനം വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നഗരങ്ങളില്‍ നിന്നുള്ള സംയുക്ത ജിഡിപിയെ മറികടക്കുമെന്നും കണക്കാക്കുന്നു. ഇതു തുടര്‍ന്ന് 2035ഓടു ഏഷ്യന്‍ നഗരങ്ങളുടെ മൊത്ത ജിഡിപി 17 ശതമാനം ഉയര്‍ന്നതാകും. ചൈനീസ് നഗരങ്ങളുടെ ജിഡിപി ആയിരിക്കും ഇതില്‍ മുഖ്യ പങ്കുവഹിക്കുക.
ന്യൂയോര്‍ക്ക്, ടോക്കിയോ, ലോസ് ഏഞ്ചലസ്, ലണ്ടന്‍, ഷാങ്ഹായ്, ബെയ്ജിംഗ് തുടങ്ങിയ നഗരങ്ങളാണ് രണ്ട് ദശാബ്ദങ്ങള്‍ക്കപ്പുറം ഏറ്റവും വളര്‍ച്ച കൈവരിച്ച നഗരങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ടാകുക. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഷൌ, ഷെന്‍സെന്‍ എന്നീ നഗരങ്ങളും മൊത്ത വളര്‍ച്ചയില്‍ ആദ്യ പത്തില്‍ ഇടം നേടിമെന്നാണ് നിഗമനം.

വളര്‍ച്ചാ വേഗത്തിന്റെ കാര്യത്തില്‍ സൂററ്റിനു പിന്നില്‍ ആഗ്ര, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, തിരുപ്പൂര്‍, രാജ്‌ക്കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ വിജയവാഡ എന്നീ നഗരങ്ങളാണ് മുന്‍ നിരയില്‍ എത്തുക.

Comments

comments

Categories: FK News