‘നാലാം വ്യാവസായിക വിപ്ലവത്തെ യുഎഇ നയിക്കും’

‘നാലാം വ്യാവസായിക വിപ്ലവത്തെ യുഎഇ നയിക്കും’

ഇന്‍ഡസ്ട്രി 4.0 അഥവാ നാലാം വ്യാവസായിക വിപ്ലവം…ലോകത്തെ മാറ്റി മറിക്കുന്ന പുതിയ സങ്കേതങ്ങളെ യുഎഇ നോക്കിക്കാണുന്നത് അമിത പ്രതീക്ഷയോടെ

ദുബായ്: വളരുന്ന സങ്കേതങ്ങള്‍ വലിയ അവസരമാണ് തുറന്നിടുന്നതെന്ന് മുബാദല ഏറോസ്‌പേസിന്റെ തലവന്‍ ബദര്‍ അല്‍ ഒലാമ. ഗ്ലോബല്‍ മാനുഫാക്ച്ചറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ ഉച്ചകോടിയുടെ സംഘാടക സമിതിയുടെ മേധാവി കൂടിയായ ഒലാമയ്ക്ക് നാലാം വ്യാവസായിക വിപ്ലവത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. പുതിയ സങ്കേതങ്ങളെ പുല്‍കി യുഎഇ സമാനതകളില്ലാത്ത വളര്‍ച്ച നേടുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

നാലാം വ്യാവസായിക വിപ്ലവത്തില്‍ നേതാവാകാന്‍ വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ അതിന് ആവശ്യമായ വൈദഗ്ധ്യങ്ങളുമായി യുവാക്കള്‍ സജ്ജരാകേണ്ടതുണ്ട്-ഒലാമ പറഞ്ഞു.

ഭാവിയില്‍ യുഎഇയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായി ഉല്‍പ്പാദനരംഗം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനരംഗത്ത് നമ്മള്‍ പുതിയതാണ്. അതുകൊണ്ടുതന്നെ ഇതുവരെ ഈ മേഖലയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടന്നതെന്ന് നേക്കേണ്ട കാര്യമില്ല. പകരം പുതിയ രീതിയില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടപ്പാക്കുകയെന്നത് ചിന്തിച്ചാല്‍ മതി. പുതിയ ചിന്താ പദ്ധതി വികസിപ്പിക്കാനുള്ള അവസരമാണ് നമുക്ക് മുന്നിലുള്ള ഒലാമ പറഞ്ഞു.

ഇന്നൊവേഷന്‍ സംസ്‌കാരവും ടെക് സൗഹൃദ ജനതയുമാണ് ഉല്‍പ്പാദനരംഗത്ത് യുഎഇയുടെ ശക്തിയാകാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഉല്‍പ്പാദനരംഗത്തിന്റെ വളര്‍ച്ചയ്ക്ക് നൂതനാത്മകത അനിവാര്യഘടകമാണെന്നും ഒലാമ പറഞ്ഞു.

നമ്മളെ സംബന്ധിച്ചിടത്തോളം തരതമ്യേന പ്രായം കുറഞ്ഞ മേഖലയാണിത്. എങ്കിലും സ്ട്രാറ്റ മാനുഫാക്ച്ചറിംഗ്, എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം, പ്രതിരോധരംഗത്തുള്ള എന്‍ഐഎംആര്‍ ഓട്ടോമോട്ടിവ് തുടങ്ങിയ സ്ഥാപനങ്ങള്‍ തങ്ങളുടെ നൂതനാത്മകമായ പ്രവര്‍ത്തനമികവ് കൊണ്ട് ആഗോളതലത്തിലേക്ക് ഉയര്‍ന്നവരാണ്. ഉല്‍പ്പാദനരംഗത്ത് മികച്ച ഭാവി കെട്ടിപ്പടുക്കാനായി യുവാക്കളെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്-ഒലാമ നയം വ്യക്തമാക്കി. മികച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കുന്ന കരിയറാക്കി ഉല്‍പ്പാദനരംഗത്തെ മാറ്റേണ്ടതുണ്ടെന്നാണ് ഒലാമ അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: Arabia