25 ദശലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൂകോളര്‍ പേ

25 ദശലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൂകോളര്‍ പേ

ബെംഗളൂരു: അടുത്ത വര്‍ഷം മാര്‍ച്ചോടെ 25 ദശലക്ഷം ഉപഭോക്താക്കളെ നേടാന്‍ പദ്ധതിയിടുന്നതായി ട്രൂകോളര്‍ പേ. സ്റ്റോക്ക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോളര്‍ ഐഡന്റിഫിക്കേഷന്‍ മൊബീല്‍ ആപ്പായ ട്രൂകോളറിന്റെ യുപിഐ (യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) അധിഷ്ഠിത പേമെന്റ് പ്ലാറ്റ്‌ഫോമായ ട്രൂകോളര്‍ പേയില്‍ നിലവില്‍ ഒരു ലക്ഷം ഉപഭോക്താക്കളാണ് ദിവസാടിസ്ഥാനത്തില്‍ തങ്ങളുടെ ബാങ്ക് എക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുന്നത്. ഇതില്‍ 50 ശതമാനത്തിലധികം പുതിയ ഉപഭോക്താക്കള്‍ യുപിഐ ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് എന്‍പിസിഐയുടെ ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ട്രൂകോളര്‍ പേ സഹകരിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ഇലക്ട്രിസിറ്റി, വാട്ടര്‍, ഗ്യാസ്, ടെലികോം, ടെലിവിഷന്‍ റീചാര്‍ജ് പോലുള്ള യൂട്ടിലിറ്റി ബില്ലുകള്‍ തല്‍സമയം അടയ്ക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

നിലവില്‍ പ്ലാറ്റ്‌ഫോമില്‍ 60 ലധികം ബില്ലര്‍മാരാണുള്ളത്. കുറച്ചു ആഴ്ച്ചകള്‍ക്കുള്ളില്‍ ഇത് 125 ലധികമായി വര്‍ധിപ്പിക്കാനാണ് പദ്ധതി. ട്രൂകോളര്‍ പേ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിച്ച് ഒരൊറ്റ ടാപ്പിലൂടെ തടസങ്ങളില്ലാത്ത പേമെന്റ്‌സ് അനുഭവം സമ്മാനിക്കുന്നതാണ്.

ട്രൂകോളര്‍ പേ അവതരിപ്പിച്ചതിനുശേഷം ഉപഭോക്താക്കളില്‍ നിന്ന് തികച്ചും പ്രോല്‍സാഹനജനകമായ പ്രതികരണമാണ് ഉണ്ടായതെന്ന് ട്രൂകോളര്‍ പേ വൈസ് പ്രസിഡന്റ് സോണി ജോയ് പറഞ്ഞു. അതിനാല്‍ പേമെന്റ് പ്ലാറ്റ്ഫം ശക്തമാക്കാനും കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ കൂട്ടിച്ചേര്‍ക്കാനും കമ്പനി ശ്രമിച്ചുവരികയാണ്. ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായുള്ള(ബിബിപിഎസ്) പങ്കാളിത്തം ഇത്തരത്തിലൊരു പദ്ധതിയാണ്. ഇത് ഭൂരിഭാഗം ജനങ്ങള്‍ക്കും ഡിജിറ്റല്‍ ബില്‍ പേമെന്റ്‌സ് സാധ്യമാക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy