ഇന്ത്യയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തരുതെന്ന് പ്രമുഖ യു ട്യുബര്‍ പ്യുഡെ പൈ

ഇന്ത്യയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തരുതെന്ന് പ്രമുഖ യു ട്യുബര്‍ പ്യുഡെ പൈ

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തരുതെന്നു പ്യുഡെ പൈ. പ്രമുഖ സ്വീഡിഷ് യു ട്യുബറും, കൊമേഡിയനും, വീഡിയോ ഗെയിം കമന്റേറ്ററാണു പ്യുഡെ പൈ (PewDiePie). ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ഫെലിക്‌സ് ആര്‍വിഡ് ഉല്‍ജെല്‍ ബെര്‍ഗ് (Felix Arvid Ulf Kjellberg) എന്നാണ്.

പ്യുഡെ പൈയെ ഇന്ത്യന്‍ മ്യൂസിക് ലേബലായ ടി-സീരീസിനെ മറികടക്കുമെന്നു സമീപദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്യുഡെ പൈയുടെ ആരാധകര്‍ ഇന്ത്യയ്‌ക്കെതിരേ മോശം പരാമര്‍ശം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പ്യുഡെ പൈ രംഗത്തു വന്നത്. ഇന്ത്യയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തുന്നതില്‍നിന്നും ആരാധകര്‍ പിന്മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ എന്‍ജിഒയായ CRYക്കു വേണ്ടി ആരംഭിച്ച ധനശേഖരണത്തെ കുറിച്ച് പ്യുഡെ പൈ പ്രഖ്യാപനം നടത്തുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി യു ട്യൂബ് ചാനലില്‍ ഏറ്റവുമധികം വരിക്കാരെന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് പ്യുഡെ പൈ. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ ടി-സീരീസ് വരിക്കാരെ അത്ഭുതകരമാം വിധം സ്വന്തമാക്കി കൊണ്ട് വളരുകയാണ്. സമീപഭാവിയില്‍ തന്നെ ടി-സീരീസ് ഒന്നാം സ്ഥാനത്തേയ്ക്ക് ഉയരുമെന്നും ഉറപ്പാക്കിയിരിക്കുകയാണ്.

Comments

comments

Categories: Tech
Tags: PewDiePie