ബാങ്കിംഗ് മേഖല സംബന്ധിച്ച് വീക്ഷണം നെഗറ്റിവ്: ഫിച്ച്

ബാങ്കിംഗ് മേഖല സംബന്ധിച്ച് വീക്ഷണം നെഗറ്റിവ്: ഫിച്ച്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള വീക്ഷണം നെഗറ്റിവ് തലത്തില്‍ നിലനിര്‍ത്തി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ദുര്‍ബലമായി കൊണ്ടിരിക്കുന്ന ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ബാങ്കിംഗ് മേഖല സംബന്ധിച്ച വീക്ഷണം ഫിച്ച് നെഗറ്റfവില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്. മോശം ലാഭക്ഷമതയുടെയും വലിയ തോതില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ബാങ്കുകള്‍ മൂലധനം നിലനിര്‍ത്തുന്നതില്‍ പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ മൂലധന സഹായം പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് റേറ്റിംഗ് എജന്‍സി വ്യക്തമാക്കി.

2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 38 ബില്യണ്‍ ഡോളര്‍ ആവശ്യമാണ്. 65 ശതമാനം നിഷ്‌ക്രിയാസ്തികളില്‍ പരിരക്ഷ ഒരുക്കുന്നതിനും ഭാവിയിലെ വളര്‍ച്ചയ്ക്കും ഇത് അനിവാര്യമാണെന്ന് ഫിച്ച് നിരീക്ഷിക്കുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്രം നേരത്തെയുള്ള പദ്ധതി പ്രകാരം 11 ബില്യണ്‍ ഡോളര്‍ നല്‍കേണ്ടതുണ്ട്. ആസ്തി വില്‍പ്പന വഴിയോ മറ്റ് സ്രോതസ്സുകളിലൂടെയോ ബേസല്‍ ത്രീ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി6 ബില്യണ്‍ ഡോളര്‍ കൂടി കേന്ദ്രം നല്‍കും. രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളേക്കാള്‍ വേഗത്തില്‍ നിഷ്‌ക്രിയാസ്തികളില്‍ നിന്ന് വീണ്ടെടുക്കല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിച്ച് ചൂണ്ടിക്കാട്ടി. ഇത് മൊത്തം മേഖലയ്ക്ക് ഉണര്‍വ് നല്‍കും.

2019 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിരവധി ബാങ്കുകള്‍ മോശം നേട്ടം രേഖപ്പെടുത്താനിടയുണ്ട്. ചില ബാങ്കുകള്‍ നഷ്ടം രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഫിച്ച് മുന്നറിയിപ്പ് നല്‍കുന്നു. അടുത്തവര്‍ഷത്തോടെ നിഷ്‌ക്രിയാസ്തികള്‍ സംബന്ധിച്ചുള്ള പ്രശ്‌നം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് നിഗമനം. ബാങ്കിംഗ് മേഖലയിലുള്ള 140 ബില്യണ്‍ കിട്ടാക്കടത്തിന് പരിഹാരം കാണുന്നതിന് സമയമെടുക്കുമെന്ന് ഫിച്ച് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs
Tags: Fitch