തൊഴില്‍രംഗം ദിവസവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികയുഗത്തില്‍ നിന്നും വ്യാവസായിക യുഗത്തിലേക്ക് മാറിയ നാമിപ്പോള്‍ യാന്ത്രികയുഗത്തിലേക്കുള്ള ചുവടുമാറ്റത്തിലേക്കാണ്. വരും ദശകങ്ങളില്‍ തൊഴില്‍രംഗം സമൂലമായി മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സാങ്കേതികവിദ്യയിലുണ്ടാകുന്ന വളര്‍ച്ച മനുഷ്യന്റെ അധ്വാനം ലഘൂകരിക്കുന്നതോടൊപ്പം തന്നെ ചില തൊഴിലുകള്‍ ഇല്ലാതാക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ 75 മില്യണ്‍ തൊഴിലുകള്‍ ഇല്ലാതാകുകയും 133 മില്യണ്‍ പുതിയ തൊഴിലുകള്‍ ഉദയം ചെയ്യുകയും ചെയ്യുമെന്നാണ് ലോക സാമ്പത്തിക ഫോറം പ്രവചിക്കുന്നത്. സാങ്കേതിക വിദ്യയിലുണ്ടാകാന് പോകുന്ന വളര്‍ച്ചയാണ് തൊഴില്‍മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുക. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളാണ് ഈ മാറ്റത്തിന് പ്രധാനവേദിയാകാന് പോകുന്നത്.
തൊഴില്‍മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഈ മാറ്റത്തിന്റെ ഭാഗമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ നിന്നും സേവനാധിഷ്ഠിത തൊഴിലുകളിലേക്കുള്ള ചുവടുമാറ്റം വരുംവര്‍ഷങ്ങളില്‍ ദൃശ്യമാകും. ദക്ഷിണേഷ്യന്‍ മേഖലയിലെ സാമ്പത്തികമായി മുന്നിട്ടുനില്ക്കുന്ന ആറ് പ്രധാന രാഷ്ട്രങ്ങളില്‍ നിന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 28 മില്യണ്‍ മുഴുവന്‍ സമയ തൊഴിലുകള്‍ തുടച്ചുനീക്കപ്പെടുന്നതിന് ഈ മാറ്റം കാരണമാകുമെന്നാണ് ഗവേഷണ സംഘടനയായ ഓക്സ്ഫോഡ് ഇക്കണോമിക്സും അമേരിക്കന്‍ ടെക് കമ്പനിയായ സിസ്കോയും അഭിപ്രായപ്പെടുന്നത്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ ആറ് രാഷ്ട്രങ്ങളിലെ ആകെ തൊഴിലാളികളുടെ പത്ത് ശതമാനത്തോളം പേരുടെ തൊഴിലാണ് ഇങ്ങനെ ഇല്ലാതാകാന്‍ പോകുന്നത്.
സാങ്കേതികവിദ്യയിലെ മാറ്റങ്ങളുടെ ഭാഗമായി ചില തൊഴിലുകള്‍ ഇല്ലാതാകുമെങ്കിലും പുതിയ തൊഴിലവസരങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. എങ്കിലും പുതിയ തൊഴിലുകള്‍ക്കുള്ള വൈദഗ്ധ്യം ഇല്ലാത്തതിന്റെ പേരില്‍ 6.6 മില്യണ്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.ഈ ഘട്ടത്തില്‍ ഭാവിയില്‍ ഏത് ജോലിക്കാണ് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുക അവയ്ക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണ് എന്നത് കണ്ടെത്തേണ്ടത് ആവശ്യമാണ്.
തൊഴിലവസരങ്ങള്‍
സമ്പദ്മേഖലയിലുണ്ടാകുന്ന വളര്‍ച്ചയും ജനങ്ങളുടെ ഉപഭോഗ മനസ്ഥിതിയും കണ്ടറിഞ്ഞ് മുതല്‍മുടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലാണ് വരുംകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുക. പുതിയ സാങ്കേതികവിദ്യകള്‍ നടപ്പില്‍ വരുത്തുന്നതോടെ നിര്‍മ്മാണച്ചിലവ് കുറയുകയും ഉത്പാദനക്ഷമത വര്‍ധിക്കുകയും ചെയ്യും. ഇതോടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കുറയും. മിച്ചവരുമാനം വര്‍ധിക്കുന്നതോടെ ആളുകള്‍ കൂടുതല്‍ പണം സാധനങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കും. ഇങ്ങനെ ഉത്പന്നങ്ങള്‍ക്കുള്ള ആവശ്യം കൂടുകയും ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
റീട്ടെയ്ല്‍, ഹോള്‍സെയില്‍, നിര്‍മ്മാണ, കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്പോര്‍ട്ട് വ്യവസായങ്ങളിലായിരിക്കും തൊഴിലവസരങ്ങള്‍ കൂടുതലും ഉണ്ടാകുക. ചെറുകിട ഐടി, ഫിനാന്‍സ്, ആര്‍ട്ട് മേഖലകളിലും നേരിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിനാല്‍ തന്നെ ഈ തൊഴിലവസരങ്ങള്‍ മുന്‍കൂട്ടി കണ്ട ുകൊണ്ട് തൊഴിലന്വേഷകരും തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവരും അതിനുള്ള വൈദഗ്ധ്യം നേടിയെടുക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പരിശീലനത്തിലൂടെയും ആശയവിനിമയം, ക്രിട്ടിക്കല്‍ തിങ്കിംഗ് എന്നിവ മെച്ചപ്പെടുത്തിയും തൊഴില്‍ വൈദഗ്ധ്യം നേടാം.
തൊഴില്‍ നഷ്ടം
ഓട്ടേമേഷന്‍ ഭീഷണി നേരിടുന്ന വ്യവസായങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകാന്‍ പോകുന്നത്. ശുചീകരണപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍, മെഷീന് ഓപ്പറേറ്റര്‍, കൂലിപ്പണിക്കാര്‍ എന്നിവര്‍ അധികമായുള്ള വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ കുത്തനെ താഴും. തൊഴില്‍മേഖലയില്‍ ആഗോളമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവയെങ്കിലും കാര്‍ഷികമേഖലയെ കൂടുതലായും ആശ്രയിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കാണ് ഈ മാറ്റം കൂടുതല്‍ തിരിച്ചടിയാകുക. ആസിയാന്‍ മേഖലയിലെ 76 മില്യണ്‍ തൊഴിലുകളും കാര്‍ഷികമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
പ്രാദേശിക കണക്കുകള്‍
പ്രദേശത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്നഷ്ടമുണ്ടാകുക. ഏതാണ്ട് 9.5 മില്യണ്‍ തൊഴിലുകളാണ് ഇന്തോനേഷ്യയ്ക്ക് നഷ്ടമാകാന്‍ പോകുന്നത്. തൊട്ടുപിന്നാലെ വിയറ്റ്നാം, തായ്ലാന്റ് തുടങ്ങിയ കാര്ഷികരാജ്യങ്ങളും ഉണ്ട്. താരതമ്യേന വളരെ ചെറിയ ജനസംഖ്യയുള്ള സിംഗപ്പൂരില്‍ സാങ്കേതികവിദ്യയിലുള്ള മാറ്റം വളരെ പെട്ടന്ന് പ്രകടമാകും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 21 ശതമാനം മുഴുവന്‍ സമയ തൊഴിലുകളാണ് സിംഗപ്പൂരില്‍ ഇല്ലാതാകുക. സാങ്കേതിക വളര്‍ച്ചയില്‍ മുന്‍നിരയിലുള്ള സിംഗപ്പൂരിലെ വ്യവസായങ്ങള്‍ ഇതിനോടകം തന്നെ പുതിയ കണ്ടുപിടിത്തങ്ങള്‍ നടപ്പില്‍ വരുത്താന്‍ സജ്ജമായി കഴിഞ്ഞു.
തൊഴില്മേഖലയിലുണ്ടാകാന് പോകുന്ന സുപ്രധാന മാറ്റങ്ങള്‍ വ്യവസായങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. എങ്കിലും ആശ്വാസം നല്കുന്ന ചില കാര്യങ്ങളും ഇതിന് പിന്നിലുണ്ട.് ആസിയാന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്നതിനേക്കാള്‍ അധികം വേതനവും മൂല്യവുമുള്ള തൊഴിലവസരങ്ങള്‍ വന്നെത്തും.ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തികള്‍ ഉള്ള ആസിയാന്‍ മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് ഈ മാറ്റം സഹായകമാകും.