ആമസോണ്‍ ഇന്ത്യ 2,200 കോടി രൂപയുടെ നിക്ഷേപം നേടി

ആമസോണ്‍ ഇന്ത്യ 2,200 കോടി രൂപയുടെ നിക്ഷേപം നേടി

ബെംഗളൂരു: തങ്ങളുടെ മാതൃ സ്ഥാപനമായ ആമസോണ്‍ ഡോട്ട് കോം ഇന്‍ക്, സിംഗപ്പൂര്‍ ആസ്ഥാനമായ ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സ് എന്നിവയില്‍ നിന്ന് ആമസോണ്‍ ഇന്ത്യ 2,200 കോടി രൂപയുടെ നിക്ഷേപം നേടി. യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ ഇന്ത്യന്‍ ബിസിനസ് വിഭാഗമായ കമ്പനി ഈ വര്‍ഷം നാലാമത്തെ തവണയാണ് നിക്ഷേപം നേടുന്നത്.

ഇതോടെ ആമസോണ്‍ ഇന്ത്യയുടെ ആകെ നിക്ഷേപ സമാഹരണം 35,255 കോടി രൂപ(5 ബില്യണ്‍ ഡോളര്‍)യുടെ അടുത്തെത്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഇന്ത്യന്‍ വിപണിയില്‍ അഞ്ചു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് 2016 ല്‍ പ്രഖ്യാപിച്ചിരുന്നത്.

സിയാട്ടില്‍ ആസ്ഥാനമായ കമ്പനിയുടെ മാര്‍ക്കറ്റ്‌പ്ലേസ് ബിസിനസായ ആമസോണ്‍ സെല്ലര്‍ സര്‍വീസ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 2,700 കോടി രൂപയും മേയ് മാസത്തില്‍ 2,600 കോടിയും ജനുവരിയില്‍ 1,950 കോടി രൂപയും സമാഹരിച്ചിരുന്നു. ആഭ്യന്തര വിപണിയായ യുഎസ് കഴിഞ്ഞാല്‍ ആമസോണിന്റെ പ്രധാന വിപണിയാണ് ഇന്ത്യ.

രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ കമ്പനിയുടെ ആഗോളതലത്തിലെ പ്രകടനത്തെയും സ്വാധീനിക്കാറുണ്ട്. ഈ വര്‍ഷം ദീപാലി കഴിഞ്ഞ് മൂന്നാം പാദത്തില്‍ ആമസോണിന്റെ രാജ്യാന്തര വളര്‍ച്ച മന്ദഗതിയിലായിരുന്നുവെന്നാണ് കമ്പനിയുടെ സിഎഫ്ഒ ബ്രെയ്ന്‍ ഒല്‍സവ്‌സ്‌കൈ സാക്ഷ്യപ്പെടുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 11.2 ബില്യണ്‍ ഡോളറിന്റെ മൊത്തം വ്യാപാര മൂല്യം നേടാനാണ് കമ്പനി പദ്ധതിയിടുന്നത്.

Comments

comments

Categories: Business & Economy