ഇന്ത്യയുടെ ‘ഭീമന്‍പക്ഷി’ ജിസാറ്റ്-11 പറന്നുയര്‍ന്നു

ഇന്ത്യയുടെ ‘ഭീമന്‍പക്ഷി’ ജിസാറ്റ്-11 പറന്നുയര്‍ന്നു

ബെംഗളൂരു: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) നിര്‍മിച്ച ജിസാറ്റ്-11 ഫ്രഞ്ച് ഗയാനയിലെ കയ്‌റോയില്‍ഡ നിന്ന് വിജയകരമായി വിക്ഷഏപിച്ചു. ‘ഭീമന്‍പക്ഷി’ എന്ന പേരില്‍ അറിയപ്പെടുന്ന ജിസാറ്റ്-11 മായി ഇന്നലെ പുലര്‍ച്ചെ 2.07 നാണ് എരിയന്‍-5 റോക്കറ്റ് കുതിച്ചുയര്‍ന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും ഉയര്‍ന്ന വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റിന്റെ ഉദ്ദേശ്യം. കേബിളുകള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടേറിയ ഉള്‍പ്രദേശങ്ങളിലടക്കം 16 ജിബിപിഎസ് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ തലമുറ ആപ്ലിക്കേഷനുകള്‍ക്ക് ഉപഗ്രഹം ഏറെ പ്രയോജനപ്പെടുമെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. കെ ശിവന്‍ പ്രതികരിച്ചു. ഉപഗ്രഹത്തിന്റെ ശില്‍പ്പികളായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

5,854 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-11 ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ച ഭാരമേറിയ ഉപഗ്രഹമാണ്. പതിനഞ്ച് വര്‍ഷത്തെ ആയുസുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മേയില്‍ നടന്ന ഉപഗ്രഹത്തിന്റെ ആദ്യ പരീക്ഷണം പരാജയപ്പെട്ടിരുന്നു. ഇന്ത്യയിലെ വിമാന യാത്രകളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ജിസാറ്റ്-11 സഹായിക്കും. ഇന്ത്യ ഇതുവരെ ബഹിരാകാശത്തേക്കയച്ച എല്ലാ ഉപഗ്രഹങ്ങളുടെയും സംയുക്ത ശേഷിക്ക് തുല്യമായ കരുത്ത് ജിസാറ്റ്-11 നുണ്ട്. 30 പരമ്പരാഗത ഉപഗ്രഹങ്ങള്‍ക്കു തുല്യമാണിതെന്നാണ് കണക്കാക്കുന്നത്. ജിസാറ്റ് 19, ജിസാറ്റ് 29, ജിസാറ്റ് 20 എന്നീ സഹോദര ഉപഗ്രഹങ്ങളോടൊപ്പം രാജ്യത്തിന്റെ ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍ വിപ്ലവം കൊണ്ടുവരാന്‍ ജിസാറ്റ്-11 ന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Tech
Tags: GSAT-11