മാളുകളുടെ പ്രാഗ് രൂപമായ ഷോപ്പിംഗ് സെന്ററുകള്‍ അടച്ചു പൂട്ടുമ്പോള്‍ താഴ് വീഴുന്നത് ആറു പതിറ്റാണ്ടത്തെ ചരിത്രത്തിന്
ഷോപ്പിംഗ് അനുഭവം വിനോദവും ഉപഭോക്തൃസൗഹൃദവുമാക്കുന്ന ഇന്നത്തെ മാളുകളുടെ ചരിത്രത്തിന് ഏകദേശം ആറു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1960 കളില്‍ യുഎസില്‍ തുടക്കമിട്ട ഷോപ്പിംഗ് സെന്ററുകളാണ് ഭാവിയില്‍ രൂപമെടുത്തേക്കാവുന്ന ഉപഭോക്തൃസംസ്കാരത്തെക്കുറിച്ചിത് വ്യക്തമായ കാഴ്ചപ്പാടാണ് നല്‍കിയത്. വലിയ പൊലിമയുള്ള കച്ചവടകേന്ദ്രങ്ങളുടെ വേദിയായ സമുച്ചയങ്ങള്‍ യുഎസിനു പിന്നാലെ ബ്രിട്ടിഷ് നഗര കേന്ദ്രങ്ങളിലും സ്ഥാപിതമാകുകയായിരുന്നു.
1970- 1990 കാലഘട്ടങ്ങളില്‍ പട്ടണപ്രാന്തങ്ങളിലെ വാണിജ്യകേന്ദ്രങ്ങളായിരുന്നു ഷോപ്പിംഗ് സെന്ററുകള്‍. ഇന്നു ബ്രിട്ടണില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വന്‍കിട വ്യവസായശാലകള്ക്കൊപ്പമായിരുന്നു ഇത്തരം വ്യാപാരസമുച്ചയങ്ങളും ഉയര്‍ന്നു വന്നത്. കഴിഞ്ഞ ദശാബ്ദത്തില്‍ നഗരഹൃദയങ്ങളിലെ ഇത്തരം വാണിജ്യ മന്ദിരങ്ങള്‍ വ്യാപകമായ പുതുക്കിപ്പണിയലിനു വിധേയമായി. അതേസമയം ഓണ്‍ലൈന്‍ ഷോപ്പിംഗടക്കമുള്ള സാമൂഹ്യമാറ്റങ്ങളുടെയും വളര്‍ച്ച ഭൂമിശാസ്ത്രപരമായി ഉണ്ടാക്കിയ ചിതറലുകള്‍ ഷോപ്പിംഗ്സെന്റര്വ്യവസായത്തെ അനിശ്ചിതത്വത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ഷോപ്പിംഗ് സെന്റര്‍ ഭീമന് ഇന്റു പ്രോപ്പര്‍ട്ടീസ് 2.8 ബില്യണ്‍ പൗണ്ടിന്റെ ഇടപാടി റദ്ദാക്കിയതാണ് ഏറ്റവും പുതിയ സംഭവം. മാന്‍ചെസ്റ്ററിലെ ട്രഫോര്‍ഡ് ആന്‍ഡ് ആണ്‍ഡേല്‍ ഷോപ്പിംഗ് സെന്റര്‍, ഗേറ്റ്സ്ഹെഡിലെ മെട്രോസെന്റര്, എസ്സെക്സിലെ ലെക്സൈഡ് എന്നിവ ഇന്റു പ്രോപ്പര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ളവയാണ്. ആസ്തികള്‍ വാങ്ങാനിരുന്ന പീല്‍ ഗ്രൂപ്പ് കുറ്റപെടുത്തുന്നത് ഇപ്പോഴത്തെ സാമ്പത്തിക അനിശ്ചിതാവസ്ഥയെയും വിപണിയുടെ ചാഞ്ചാട്ടസ്വഭാവത്തെയുമാണ്. ബ്രിട്ടണിലെ ഇരുന്നൂറോളം ഷോപ്പിംഗ് സെന്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
വില്‍പ്പനയുടെ 20 ശതമാനവും ഇന്റര്‍നെറ്റിലേക്കു മാറിക്കഴിഞ്ഞു. മദര്‍കെയര്‍, കാര്‍പ്പെറ്റ്റൈറ്റ്, ന്യൂ ലുക്ക്, പ്രെസ്സോ, ജാമീസ് ഇറ്റാലിയന്‍ തുടങ്ങിയവയുടെ നൂറുകണക്കിന് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ ചില്ലറവ്യാപാരമേഖലയില്‍ ഈ വര്‍ഷം 35,000 ത്തിലധികം ജോലികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പൗണ്ട് വേള്‍ഡിലെ 5,000 ജീവനക്കാരാണ് വഴിയാധാരമാകുന്നത്. 60,208 കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങളും 42,254 റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും 31,770 ടെലികോം കമ്പനികളും പ്രതിസന്ധിയിലാണ്. ദുരിതമനുഭവിക്കുന്ന കമ്പനികളുടെ വളര്‍ച്ച മന്ദഗതിയിലായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചില്ലറവ്യാപാര രംഗം അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുകയാണ്.
ഉപഭോക്താക്കള്‍ പറയുന്നത്
വെറും ഷോപ്പിംഗ് കേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് ഉയര്‍ന്ന അനുഭവം പ്രദാനം ചെയ്യുന്ന സെന്ററുകള്ക്കേ ഇനി ഭാവിയുള്ളൂവെന്ന് റീറ്റെയ്ല്‍ എക്കണോമിക്സ് എന്ന ഗവേഷണസ്ഥാപനത്തിന്റെ ചീഫ് എക്സിക്യുട്ടീവ് റിച്ചാര്‍ഡ് ലിം പറയുന്നു. ഉചിതസ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെടുകയും മികച്ച നിലയില്‍ വില്‍പ്പനാനന്തര സേവനം ഉറപ്പാക്കുകയും ചെയ്യുന്ന ഷോപ്പിംഗ് സെന്ററുകള്‍ മാത്രമേ ഇനിയുള്ള കാലത്ത് അതിജീവിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കായി എക്സ്ക്ലുസീവ് ഷോപ്പുകളും ബുട്ടീക്കുകളും കൂടുതലായി ഉയരുന്ന പ്രവണതയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ ഇവിടെയാകും ആദ്യം കിട്ടുക. ഇത് ആളുകളുടെ ശാലങ്ങളെ സ്വാധീനിക്കുന്നത് ഷോപ്പിംഗ് സെന്ററുകളുടെ തളര്‍ച്ചയ്ക്കു കാരണമാകുന്നു. ഇത്തരം എക്സ്ക്ലുസീവ് ഷോപ്പിംഗ് സെന്ററുകള്‍ ഉപയോക്താക്കളെ അധികസേവനങ്ങളിലൂടെ അടിച്ചെടുക്കുന്നു. ഒന്നിലധികം സേവനങ്ങള്കിട്ടാനുള്ള ഉപഭോക്താക്കളുടെ ആഗ്രഹം ബാറുകള്‍, ഭക്ഷണശാലകള്‍, സിനിമാഹാളുകള്‍, കളിസ്ഥലങ്ങള്‍, പാചകപരീക്ഷണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളൊരുക്കിയാണ് ഇത് നേടിയെടുക്കുന്നത്.
ഓക്സ്ഫോഡ് തെരുവിലുള്ള മുന്‍ ബിഎച്ച്എസ് സ്റ്റോറുകള്‍ മുമ്പോട്ടുവെക്കുന്നത് ഭാവിയെക്കുറിച്ചുള്ള മറ്റൊരു കാഴ്ചപ്പാടാണ്. അത് മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗോള്‍ഫ് കളിഭ്രാന്തന്മാരുടേത്, ശരത്കാലത്ത് തുറക്കാന്‍ സജ്ജമാക്കിയ ചന്തപോലുള്ള ഊണുമുറി, കട്ട്-പ്രൈസ് പോളിഷ് ചെയ്ന്‍ റിസേര്വ്ഡിന്റെ ആദ്യ ബ്രിട്ടീഷ് സ്റ്റോര്‍ ഔട്ട്ലെറ്റ് എന്നിങ്ങനെ. ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുംതോറും മാളുകളും കച്ചവടകേന്ദ്രങ്ങളും വീട്ടില്‍ നിന്നു ആസ്വദിക്കാവുന്നതിനപ്പുറമുള്ള ഷോപ്പിംഗ് അനുഭവം നല്കാന് നിര്‍ബന്ധിതരാകുന്നു. അതിനായി ഗെയിം സെന്ററുകള്‍, ക്ലൈംബിഗ് വോള്‍, ഗോള്‍ഫ് ബാറുകള്‍, താല്‍ക്കാലിക ചന്തകള്‍, തെരുവുഭക്ഷണകേന്ദ്രങ്ങള് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.
ഇത്തരം കേന്ദ്രങ്ങളുടെ കാര്യമെടുത്താല്‍ റീറ്റെയ്ല്‍ ഷോപ്പുകളുടെ നേട്ടമാണ് പ്രധാനം. എന്നാല്‍ ഇവ മാത്രമല്ല ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. വിവിധോദ്ദേശ്യ ഘടകങ്ങളാണ് ഇവിടെക്ക് ആളുകള്‍ പ്രവഹിക്കുന്നതിനു കാരണം. ഇത് മാളുകളിലെ കച്ചവടം കൊഴുപ്പിക്കുന്നു. കൂടുതല്‍ സേവനങ്ങള്‍ക്കും ഷോപ്പിംഗേതര അനുഭവങ്ങള്‍ക്കും കൂടുതലായി ആളുകള്‍ താല്പര്യപ്പെടുന്നു. പാശ്ചാത്യര്‍ കൂടുതല്‍ സമ്പന്നരാണ്, അവര്‍ക്ക് സാധനങ്ങളേക്കാള്‍ കൂടുതല്‍ കിട്ടണമെന്ന മനോഭാവക്കാരാണ്.
പ്രാദേശിക ശൃംഖലകള്‍
പ്രധാന വാണിജ്യസമുച്ചയങ്ങള്ക്കു പുറമെ അത്രത്തോളം പ്രധാനമല്ലാത്ത ഷോപ്പിംഗ് ഇടങ്ങളുമുണ്ട്. തോമസസ്ഥലങ്ങളോടനുബന്ധിച്ചും ഓഫിസുകളോടനുബന്ധിച്ചും ബസ്, റെയ്ല് സ്റ്റേഷനുകളോടു ചേര്‍ന്നുമുള്ള ഇത്തരം വ്യാപാരകേന്ദ്രങ്ങളിലും നല്ല കച്ചവം നടക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അവരുടെ ചില്ലറവില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനങ്ങള്‍ സ്ഥിരമായുള്ള പോക്കുവരവ് ഇത്തരം കേന്ദ്രങ്ങള്‍ക്ക് അതിജീവനത്തിനുള്ള വകനല്കുന്നു. എന്നാല്‍ ഇത്തരം അനുകൂലഘടകങ്ങള്‍ ഇല്ലാത്ത ഷോപ്പിംഗ് സെന്ററുകള്‍ ഓണ്‍ലൈന്‍ഷോപ്പിംഗ് പ്രവാഹത്തില്‍ ഒലിച്ചു പോയേക്കാം.
ഉപഭോക്താക്കളുടെ സ്വഭാവം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ മാത്രമല്ല ഇതു കാണിക്കുന്നത് സ്മാര്‍ട്ട്ഫോണുകളുടെ വരവ് അടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചത് യാത്രയ്ക്കിടയിലുള്ള ഷോപ്പിംഗ് എളുപ്പമാക്കുന്നു. അതേസമയം, ഷോപ്പിംഗ് സ്വഭാവത്തിലുണ്ടായിരിക്കുന്ന മാറ്റവും പരിഗണിക്കണം. പുതുതലമുറയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനും സുഹൃത്തുക്കളോടൊത്ത് അനുഭവിക്കാനും കഴിയുന്ന സാധനസേവനങ്ങള്‍ക്ക് പണം മുടക്കാനാണ് കൂടുതല്‍ താല്പര്യം. സിനിമയും ഭക്ഷണവും വസ്ത്രമെടുക്കലും മാളുകളില്‍ നിന്നാക്കാന് അവര്‍ താല്പര്യപ്പെടുന്നു. മുതിര്‍ന്നവരേക്കാള്‍ തുലോം വിഭിന്നമാണ് അവരുടെ ആഗ്രഹങ്ങള്‍.
ഇന്റു ഇടപാട് റദ്ദാക്കിയതോടെ അവരുടെ ഓഹരികള്‍ മാത്രമല്ല, എതിരാളികളായ ഹാമ്മേഴ്സന്റെയും ഓഹരികളിടിഞ്ഞു. ഷോപ്പിംഗ് സെന്ററുകളിലുള്ള കമ്പനിയുടെ ദീര്‍ഘകാലനിക്ഷേപങ്ങള്‍ തുടരുമെന്ന് പറയുമ്പോഴും വിപണിയില്‍ വെല്ലുവിളി ഉയര്‍ന്നു വരുകയാണെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ബ്രെക്സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വം സമീപഭാവിയില്‍ നിരവധി ഷോപ്പിംഗ് സെന്ററുകളെ ബാധിക്കുമെന്ന് റിച്ചാര്‍ഡ് ലിം വിശദീകരിക്കുന്നു. എന്നാല്‍ ഷോപ്പിംഗ് സെന്ററുകളുടെ വികസനം അതിവേഗം മാറുന്ന ഉപഭോക്തൃ പെരുമാറ്റങ്ങളെ വ്യക്തമാക്കുന്നു.
ക്രിസ്മസ് കാലത്തെ തിരക്ക്
മുന്തിയ ഷോപ്പിംഗ് സെന്ററുകളിലേക്കു പോകുന്ന ശീലം ഉപയോക്താക്കളില്‍ വളര്‍ന്നിരിക്കുന്നു. ലണ്ടന്‍, ബെര്‍മിംഗാം, മാന്‍ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രത്യേകവേളകളില് വന്സ്റ്റോറുകളില് നേരിട്ടു പോയി ഷോപ്പിംഗ് നടത്തണമെന്ന നിര്ബന്ധബുദ്ധിക്കാരുണ്ട്. കഴിഞ്ഞവര്‍ഷം നൂറുകണക്കിന് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ അടച്ചുപൂട്ടിയ യുഎസിന്റെ പാത പിന്തുടരാനാണ് ബ്രിട്ടീഷ് ചില്ലറവില്‍പ്പനക്കാരുടെ നീക്കം. ഹാമ്മേഴ്സണ് സെന്‍ട്രല്‍ ലീസസ്റ്ററിലെ ഹൈക്രോസ് സെന്ററില്‍ കഴിഞ്ഞ വര്‍ഷം ഒരു ഫ്രീസര്‍ സൈറ്റ് എടുത്തിരുന്നു. മുകളിലത്തെ നിലയിലും ഒരു കാര്‍പാര്‍ക്ക് സ്ഥാപിച്ചു. പ്രധാന ചില്ലറവില്പ്പനയിടം സാറയാണ് ഏറ്റെടുത്തിരിക്കുന്നത്.
ബ്രിട്ടീഷ് ഹോം സ്റ്റോഴ്സ് (ബിഎച്ച്എസ് ) എന്ന പൊളിഞ്ഞ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളെ പൂട്ടിക്കൊണ്ടിരിക്കുന്ന ഷോപ്പിംഗ് സെന്ററുകളുടെ മുന്‍ഗാമികളായി കാണാം. പ്രൈമാര്‍ക്ക്, സ്പോര്‍ട്സ് ഡയറക്റ്റ്, വില്‍കോ, ഡേയ്സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ബിഎച്ച്എസ് ഔട്ട്ലെറ്റുകള് ഏറ്റെടുത്തിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില് എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഫിലിപ്പ് ഡേ എന്ന റീറ്റെയ്ല്‍ സംരംഭകനാണ് ഇതിനുപിന്നില്‍. എന്നാല്‍ മിക്ക ബിഎച്ച്എസ് ഷോപ്പുകളും ചെറുകിട സ്റ്റോറുകളാക്കി മാറ്റുകയോ പുതിയ കാര്യങ്ങള്‍ക്ക് ഉപയുക്തമാകും വിധം രൂപമാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.
ഗാലറി, ജിം, സിനിമ ഹാള്‍ എന്നിങ്ങനെ പല ഔട്ട്ലെറ്റുകള്‍ക്കും രൂപമാറ്റം സംഭവിച്ചിരിക്കുന്നു. കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡിന്റെ എസ്റ്റേറ്റ് ഏജന്റ് പീറ്റര്‍ മേസിന്റെ അഭിപ്രായപ്രകാരം വിപണിയിലെത്തുന്ന ഏത് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്സൈറ്റും തകരാന്‍ സാധ്യതയുണ്ട്. ഫാഷന്‍ റീറ്റൈലര്മാര് ചെറുപട്ടണങ്ങളിലേക്കും ഷോപ്പിംഗ് കേന്ദ്രങ്ങളിലേക്കും നീങ്ങാനാരംഭിച്ചെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വലിയ കടകളെയാണ് ഇന്നും ലക്ഷ്യമിടുന്നത്. ശക്തരായ വലിയ ചില്ലറവില്‍പ്പനശാലകള്‍ നിലനില്‍ക്കുമ്പോഴും ചെറിയ സ്റ്റോറുകള്‍ ഓണ്‍ലൈന്‍ കച്ചവടത്തിലേക്കും ചുവടുമാറ്റം നടത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിപണിയെ തിരിച്ചറിയുകയാണു വേണ്ടത്, സര്‍ഗാത്മകതയും പൂര്വാപരത്വചിന്തയും പുലര്‍ത്തുകയാണു വേണ്ടതെന്ന് ഹാമ്മേഴ്സന്റെ ബ്രിട്ടീഷ് ഷോപ്പിംഗ് കേന്ദ്രങ്ങളുടെ ഡയറക്റ്ററായ പീറ്റര്‍ കൂപ്പര്‍ നിര്‍ദേശിക്കുന്നു. പണച്ചെലവു കൂടിയ എളുപ്പത്തിലുള്ള പാതയും നിങ്ങളുടെ കീഴില്‍ നില്ക്കുന്ന പ്രയാസകരമായ മാര്‍ഗവുമുണ്ടാകും. ഏതു വേണമെന്ന് ആലോചിച്ചു തീരുമാനിക്കണമെന്നാണ് അദ്ദേഹം നല്കുന്ന ഉപദേശം. ഇപ്പോള്‍ ബ്രിട്ടീഷ് മാളുകളില്‍ 20 ശതമാനത്തില്‍ താഴെ ഷോപ്പിംഗേ നടക്കുന്നുള്ളൂ. പ്രധാനമായും വിനോദത്തിനും ഭക്ഷണം കഴിക്കാനുമാണ് ഇവിടെ ആളുകളെത്തുന്നത്.
ഓണ്ലൈന്സ്റ്റോറുകള് അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ ഷോപേപിംഗ് സെന്ററുകളിലേക്കുള്ള ആളുകളുടെ വരവില്‍ കുറവു വരുന്നുണ്ട്. 2.5 ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് പൊതുവേ കുറവെങ്കിലും പ്രധാനകേന്ദ്രങ്ങളില്‍ ഒരു ശതമാനം വരെയാണ് കുറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് മാത്രമാണ് ചില്ലറഷോപ്പുകളെ ബാധിക്കുന്നതെന്നു പറയാനാകില്ല. വര്‍ധിച്ചു വരുന്ന നികുതിനിരക്കുകള്‍, ജീവനക്കാരുടെ മിനിമം വേതനം നടപ്പാക്കല്‍ നിയമം, പൗണ്ടിന്റെ മൂല്യത്തകര്‍ച്ച, ബ്രെക്സിറ്റ്, ഇറക്കുമതിച്ചലവ് എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രിസ്മസ് കാലം ഷോപ്പിംഗ് സെന്ററുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും നിര്‍ണായകമാണ്. ഇവ ഷോപ്പിംഗ് സെന്ററുകളിലെ ചില്ലറവില്‍പ്പനശാലകളുടെ ഭാവിയെ ബാധിക്കും.