ബുള്ളറ്റുകളില്‍ ഇനി റിയര്‍ ഡിസ്‌ക് ബ്രേക്ക്

ബുള്ളറ്റുകളില്‍ ഇനി റിയര്‍ ഡിസ്‌ക് ബ്രേക്ക്

എല്ലാ ബുള്ളറ്റ് മോഡലുകളിലും റിയര്‍ ഡിസ്‌ക് ബ്രേക്ക് സ്റ്റാന്‍ഡേഡായി നല്‍കി

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളില്‍ ഇനി അധിക സുരക്ഷ. എല്ലാ ബുള്ളറ്റ് മോഡലുകളിലും റോയല്‍ എന്‍ഫീല്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്ക് സ്റ്റാന്‍ഡേഡായി നല്‍കി. ഇതിനുമുമ്പ് മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കുമാണ് ഉണ്ടായിരുന്നത്. റിയര്‍ ഡിസ്‌ക് നല്‍കി എന്നതൊഴിച്ചാല്‍ മോട്ടോര്‍സൈക്കിളുകളില്‍ മറ്റ് മാറ്റങ്ങളില്ല. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) വൈകാതെ നല്‍കിയേക്കും.

ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് (ഇലക്ട്രിക് സ്റ്റാര്‍ട്ട്) എന്നിവയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍. റിയര്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയതോടെ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന് 1.28 ലക്ഷം രൂപയും ബുള്ളറ്റ് 350 ഇഎസ് മോട്ടോര്‍സൈക്കിളിന് 1.32 ലക്ഷം രൂപയും ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളിന് 1.72 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

346 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,250 ആര്‍പിഎമ്മില്‍ 20 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 499 സിസി എന്‍ജിനാണ് ബുള്ളറ്റ് 500 ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 5,250 ആര്‍പിഎമ്മില്‍ 28 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

Comments

comments

Categories: Auto
Tags: Bullet