ബ്രാന്‍ഡിംഗിലെ ട്രെന്‍ഡുകള്‍ മാറുന്നത് അറിയുന്നുണ്ടോ ?

ബ്രാന്‍ഡിംഗിലെ ട്രെന്‍ഡുകള്‍ മാറുന്നത് അറിയുന്നുണ്ടോ ?

ബ്രാന്‍ഡിംഗ് നന്നായാല്‍ ബിസിനസ് വിജയത്തിന്റെ അടിത്തറ ഉറപ്പായി എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ലക്ഷങ്ങള്‍ മുടക്കി ഇത്തരത്തില്‍ ഒരു അടിത്തറയുണ്ടാക്കുന്നതിനായി ബ്രാന്‍ഡിംഗ് ചെയ്യുന്നത് നല്ലതുതന്നെ, എന്നാല്‍ മുടക്കുന്ന പണത്തിന് കൃത്യമായ റിസള്‍ട്ട് ലഭിക്കണമെങ്കില്‍ ബ്രാന്‍ഡിംഗിലെ മാറുന്ന ട്രെന്‍ഡുകള്‍ കണ്ടറിഞ്ഞു വേണം പണം മുടക്കാന്‍.

കേവലം പത്രപരസ്യമോ ടിവി പരസ്യമോ മാത്രമല്ല ഇന്ന് ബ്രാന്‍ഡിംഗ്. ബ്രാന്‍ഡ് വക്താക്കളായി സെലിബ്രിറ്റികള്‍ വന്നാല്‍ ബ്രാന്‍ഡിംഗ് പൂര്‍ണമായി എന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്നത്തെ ജനതക്ക് ആവശ്യം സിംപിള്‍ ആയ ബ്രാന്‍ഡിംഗ് ആണ്. നമ്മുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം വാങ്ങുന്നതിനായി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ബ്രാന്‍ഡിംഗിനോട് ബ്രാന്‍ഡ് ദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേ പോലെ താല്‍പര്യമില്ല.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ കഴിയുന്നതും അതെ സമയം ഉപഭോക്താക്കളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്നതുമായ ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ക്കാണ് ഇപ്പോള്‍ വിപണിയുള്ളത്. ഡിജിറ്റല്‍ മാധ്യമങ്ങളെ കൂടുതല്‍ എഫക്റ്ററ്റീവായി ഉപയോഗിക്കുക എന്നതിനാണ് ബ്രാന്‍ഡിംഗില്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ബ്രാന്‍ഡിംഗില്‍ വന്നിട്ടുള്ള പ്രധാനപ്പെട്ട മാറ്റങ്ങളെ അടുത്തറിയാം.2019 ആകുമ്പോഴേക്കും ഈ ട്രെന്‍ഡുകള്‍ വ്യാപകമാക്കും എന്നതില്‍ സംശയം വേണ്ട.

സെലിബ്രിറ്റികള്‍ ഔട്ട്

ഒരു ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഏറ്റവും നിര്‍ണായകമായ കാര്യമായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റികളെ കൊണ്ട് വരിക എന്നത്. ബ്രാന്‍ഡ് ഉടമകള്‍ പറയുന്നതിനേക്കാള്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ സെലിബ്രിറ്റികള്‍ പറഞ്ഞാല്‍ ഉപഭോക്താക്കള്‍ ഉള്‍ക്കൊള്ളും എന്നതായിരുന്നു ഇതിനു പിന്നിലെ പ്രധാന കാരണം. എന്നാല്‍ ഇന്ന് ആ ട്രെന്‍ഡില്‍ മാറ്റം വന്നിരിക്കുകയാണ്. സാധാരണക്കാരനായ ഒരു ഉപഭോക്താവ് തന്റെ അനുഭവത്തില്‍ നിന്നും പ്രസ്തുത ബ്രാന്‍ഡിനെപ്പറ്റി പറയുന്ന രീതിക്കാണ് ഇപ്പോള്‍ വിപണിയുള്ളത്. ഓര്‍ത്തോഹെര്‍ബ് ഓയിലിന്റെ ടിവി പരസ്യങ്ങള്‍ ഇതിനുള്ള ഉദാഹരണമാണ്. മാത്രമല്ല, ഡിജിറ്റല്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള വ്യക്തികളിലൂടെയും ബ്രാന്‍ഡിംഗ് നടത്തുന്നു.ബ്ലോഗര്‍മാര്‍ക്കും വേ്‌ളാഗര്‍മാര്‍ക്കുമെല്ലാം ഇതിലൂടെ മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്.

ബ്രാന്‍ഡിനെ നയിക്കുന്നത് ഉപഭോക്താക്കളാവണം

പരസ്യം നല്‍കി പരസ്യത്തിലൂടെ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങുവാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല. വിപണിയില്‍ മത്സരം കടുത്തതായതിനാലും ഒരേ വിഭാഗത്തില്‍ നിരവധി ബ്രാന്‍ഡുകള്‍ ഉള്ളതിനാലും ഫോഴ്‌സെഡ് ബ്രാന്‍ഡിംഗ് ബ്രാന്‍ഡിന്റെ വിലകളയും. തീര്‍ത്തും ലഘുവായി തന്റെ ബ്രാന്‍ഡിനെപ്പറ്റി പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുക.ഏച്ചുകെട്ടലുകള്‍ ഇല്ലാതെ അവതരിപ്പിക്കപ്പെടുന്ന ബ്രാന്‍ഡിന്റെ കഥ അംഗീകരിക്കപ്പെടും. മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റിയാണ് എക്കാലത്തെയും മികച്ച ബ്രാന്‍ഡിംഗ് ടൂള്‍ എന്നത് മനസ്സില്‍ വയ്ക്കുക. നമ്മുടെ ബ്രാന്‍ഡിന്റെ യുഎസ്പി ഉപഭോക്താവിന് ഇഷ്ടമായാല്‍ പി
ന്നെ യാതൊന്നും നോക്കാനില്ല. എന്നാല്‍ ഈ അവസരത്തില്‍ തെരഞ്ഞെടുക്കുന്നതിനുള്ള സാവകാശവും സമയവും ഉപഭോക്താവിന് നല്‍കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം

ബ്രാന്‍ഡിംഗ് രംഗത്തെ ഏറ്റവും നൂതനമായ ആവശ്യമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജന്‍സ് മുഖാന്തരം പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യര്‍, സെന്‍സറുകള്‍, എന്നിവ ഉപഭോക്താക്കളില്‍ കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. ഈ കൗതുകത്തെ വില്‍ക്കുവാനാണ് ഒരു സംരംഭകന്‍ ശ്രമിക്കേ?ത്. വൈറ്റില ഗോള്‍ഡ് സൂക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖാന്തരം പ്രവര്‍ത്തിക്കുന്ന കാഷ്യര്‍ലെസ് സൂപ്പര്‍മാര്‍ക്കറ്റ്, കോഴിക്കോട്ടെ ഒരു കടയില്‍ മാനേജരായെത്തിയ റോബോട്ട്, ഭക്ഷണം വിളമ്പുന്ന റോബോട്ടുകളുമായെത്തിയ കോയമ്പത്തൂരിലെ റെസ്റ്റോറന്റ് എന്നിവ ഈ സാധ്യതകളെ വിനിയോഗിച്ചവരാണ്. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പല രീതിയിലുള്ള വികസനങ്ങളും കൊ?ുവരാനായി കഴിയും

ബ്രാന്‍ഡിംഗ് ഒബ്‌ജെക്റ്റുകള്‍ വ്യത്യസ്തമാണ്

ബ്രാന്‍ഡിംഗിലെ അനിവാര്യ ഘടകമാണല്ലോ പരസ്യങ്ങള്‍. ഈ പരസ്യങ്ങളെ നാം എങ്ങനെ എഫക്റ്റിവ് ആയി ഉപയോഗിക്കുന്നു എന്നത് പരമപ്രധാനമാണ്. മുന്‍പ് ഹോര്‍ഡിംഗുകള്‍, ജിംഗിള്‍സ്, ഫ്‌ളയറുകള്‍ എന്നിവയെല്ലാമായിരുന്നല്ലോ പ്രധാന പരസ്യ മാര്‍ഗങ്ങള്‍. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ.ചെലവ് ചുരുങ്ങിയ മാര്‍ഗങ്ങളായി പേപ്പറുകപ്പുകളെ പോലും ബ്രാന്‍ഡിംഗിനായി ഉപയോഗിക്കുന്നു. സ്ഥാപനത്തിന്റെ ലോഗോ, ടാഗ്‌ലൈന്‍ , ഓഫറുകള്‍ എന്നിവ പേപ്പര്‍ കപ്പുകളില്‍ പ്രിന്റ് ചെയ്യുന്ന രീതിയാണിത്. ഒരു ഹോര്‍ഡിംഗോ ഫ്‌ളയറോ നാം കാണുന്നത് വളരെ കുറഞ്ഞ വിസിബിലിറ്റി ടൈമിലാണ്. എന്നാല്‍ പേപ്പര്‍ കപ്പ് ബ്രാന്‍ഡിംഗിലൂടെ സ്ഥാപനത്തിന്റെ പരസ്യം ഒരു ചായ കുടിച്ചു കഴിയുന്നത്ര സമയം ഉപഭോക്താവിന്റെ കണ്ണില്‍ നില്‍ക്കുന്നു. ഒരു കപ്പിന് ഒന്നര രൂപ മാത്രമേ വിലവരൂ. ഇത്‌പോലെ തന്നെയാണ് വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ വിനിയോഗിക്കുന്നതും.

ഇന്‍ഫോഗ്രാഫിക്‌സ്

വാരിവലിച്ചു എഴുതിപ്പിടിപ്പിക്കുന്ന രീതി ഔട്ടായിക്കഴിഞ്ഞു. സ്ഥാപനത്തെക്കുറിച്ചു നന്നായി പഠിച്ചശേഷം പറയാനുള്ള കാര്യങ്ങള്‍ ഇന്‍ഫോഗ്രാഫിക്‌സ് രൂപത്തിലാക്കി നല്‍കുക എന്നതാണ് പുതിയ ബ്രാന്‍ഡിംഗ് രീതി. രീതിയേതായാലും ബ്രാന്‍ഡ് ഐഡന്റിറ്റി വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ഡിജിറ്റല്‍ ബ്രാന്‍ഡിംഗിന് വേ?ിയും ഓണ്‍ലൈന്‍ ബ്രാന്‍ഡിംഗിന് വേ?ിയുമൊക്കെ ഇന്‍ഫോഗ്രാഫിക്‌സ് ഉപയോഗിക്കുന്നു.

Comments

comments

Categories: Branding, Slider
Tags: branding