സ്ഥാനക്കയറ്റം നേടി ബജാജ് പ്ലാറ്റിന; ഇനി 110 സിസി

സ്ഥാനക്കയറ്റം നേടി ബജാജ് പ്ലാറ്റിന; ഇനി 110 സിസി

ഡെല്‍ഹി എക്‌സ് ഷോറൂം വില 49,300 രൂപ

ന്യൂഡെല്‍ഹി : ബജാജ് പ്ലാറ്റിന 110 വിപണിയില്‍ അവതരിപ്പിച്ചു. 49,300 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. രൂപകല്‍പ്പന പരിശോധിക്കുമ്പോള്‍, നിലവിലെ ബജാജ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിന്റെ അതേ സ്‌റ്റൈലിംഗ് എടുത്തണിഞ്ഞാണ് പ്ലാറ്റിന 110 വിപണിയിലെത്തുന്നത്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് പ്ലാറ്റിന 100 മോഡല്‍ സ്റ്റോക്ക് തീരുന്നതുവരെ വിറ്റഴിക്കും.

ബജാജ് പ്ലാറ്റിന 110 മോട്ടോര്‍സൈക്കിളിന്റെ ഇരു ചക്രങ്ങളിലും ഡ്രം ബ്രേക്ക് സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. എന്നാല്‍ മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും. ആന്റി സ്‌കിഡ് ബ്രേക്കിംഗ് എന്ന് ബജാജ് വിളിക്കുന്ന കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

ബജാജ് പ്ലാറ്റിന 100 ഉപയോഗിക്കുന്ന 102 സിസി, എയര്‍ കൂള്‍ഡ്, ഡിടിഎസ്-ഐ മോട്ടോറിന് പകരം ബജാജ് ഡിസ്‌കവര്‍ 110 ഉപയോഗിക്കുന്ന 115.5 സിസി, എയര്‍ കൂള്‍ഡ്, ഡിടിഎസ്-ഐ എന്‍ജിനാണ് പ്ലാറ്റിന 110 മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. ഇതാണ് പുതിയ ബൈക്ക് സംബന്ധിച്ച ഏറ്റവും വലിയ മാറ്റം. പുതിയ എന്‍ജിന്‍ 8.6 എച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിലേതിനേക്കാള്‍ 0.7 എച്ച്പി കരുത്തും 1.46 എന്‍എം ടോര്‍ക്കും കൂടുതല്‍.

2,006 എംഎം നീളവും 1,076 എംഎം ഉയരവും ഉള്ളവനാണ് ബജാജ് പ്ലാറ്റിന 110. വിപണി വിടുന്ന മോഡലിനേക്കാള്‍ നീളം 3 മില്ലി മീറ്ററും ഉയരം 7 മില്ലി മീറ്ററും വര്‍ധിച്ചു. ഇന്ധന ടാങ്കിന്റെ ശേഷി 0.5 ലിറ്റര്‍ കുറഞ്ഞു. ഇപ്പോള്‍ 11 ലിറ്റര്‍.

Comments

comments

Categories: Auto