Archive

Back to homepage
Business & Economy

പ്രഭാത് ഡയറിയെ വാങ്ങേണ്ടെന്ന് ടാറ്റ ബവ്‌റിജസിനോട് ടാറ്റ സണ്‍സ്

മുംബൈ: ടാറ്റ ഗ്ലോബല്‍ ബവ്‌റിജസിനായി 400 കോടി രൂപ മുടക്കി പ്രഭാത് ഡയറിയെ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം നിരാകരിച്ച് ടാറ്റ സണ്‍സ്. വെല്ലുവിളികള്‍ നിറഞ്ഞ ക്ഷീരമേഖലയില്‍ ബിസിനസ് വിപുലമാക്കേണ്ട പ്രാധാന്യം കാണുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗ്രൂപ്പിന്റെ മെര്‍ജര്‍ ആന്‍ജ് അക്വിസിഷന്‍ ടീം സമര്‍പ്പിച്ച

Business & Economy

ജിയോയെ നേരിടാന്‍ വോഡഫോണ്‍-ഐഡിയയും എയര്‍ടെലും കൈകോര്‍ത്തേക്കും

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് ഡാറ്റാ വിപ്ലവം കൊണ്ടുവന്ന റിലയന്‍സ് ജിയോയെ നേരിടാന്‍ മേഖലയിലെ പ്രധാന പ്രതിയോഗികള്‍ ഒരുമിച്ചേക്കുമെന്ന് സൂചന. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ വിന്യാസവുമായി ബന്ധപ്പെട്ട് ഒരു സംയുക്ത സംരംഭം രൂപീകരിക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഫൈബര്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയുടെ ഓഹരി വില്‍പ്പനയിലൂടെ

Business & Economy

ഐഎല്‍&എഫ്എസ് മുന്‍ ഡയറക്റ്റര്‍മാര്‍ ആസ്തികള്‍ വെളിപ്പെടുത്തണം

മുംബൈ: കടക്കെണിയിലേക്ക് കൂപ്പുകുത്തിയ പ്രമുഖ അടിസ്ഥാന സൗകര്യ വായ്പാ കമ്പനിയായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍&എഫ്എസ്) ഒന്‍പത് മുന്‍ ഡയറക്റ്റര്‍മാരോട് അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംയുക്ത ആസ്തികള്‍, ബാങ്ക് എക്കൗണ്ട്, മറ്റ് സ്ഥാവര ജംഗമ വസ്തുക്കള്‍ എന്നിവയുടെ വിവരങ്ങള്‍

World

എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫിലെ കയറ്റുമതിയും അതോടെ അവസാനിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തിനും എണ്ണ കയറ്റുമതി നിയന്ത്രണത്തിനും എതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്റെ എണ്ണ കയറ്റുമതി അമേരിക്ക തടയുകയാണെങ്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ എണ്ണ വ്യാപാരം പൂര്‍ണമായും അവസാനിക്കുമെന്ന് പ്രസിഡന്റ് ഹസര്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ എണ്ണക്കയറ്റുമതി

Current Affairs Slider

കോളിസ്റ്റിന്‍ ആന്റിബയോട്ടിക് കോഴികളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചേക്കും

ന്യൂഡല്‍ഹി: ബ്രോയലര്‍ ചിക്കനില്‍ കോളിസ്റ്റിന്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കോഴികളിലെ അമിതമായ ആന്റിബയോടിക് ഉപയോഗം, മനുഷ്യരിലെ പ്രതിരോധ ശേഷി നശിപ്പിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കോഴികളിലെ അമിത ആന്റിബയോട്ടിക് ഉപയോഗം മൂലം ഇവ കഴിക്കുന്ന

Business & Economy

വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആമസോണ്‍

ന്യൂഡെല്‍ഹി: തിങ്കളാഴ്ച്ച നടന്ന വ്യാപാരത്തില്‍ വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആമസോണ്‍ മാറി്. വര്‍ഷങ്ങളായി മുന്നില്‍ നിന്ന ആപ്പിളിനെ മറികടന്നു വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് വിപണി മൂല്യത്തില്‍ ഒന്നാമതെത്തിയിരുന്നു. തിങ്കളാഴ്ച ഇരു കമ്പനികളെയും മറികടന്ന് ആമസോണ്‍ വിജയം കൈവരിക്കുകയായിരുന്നു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ആമസോണിന്റെ

Current Affairs

ഇന്ത്യ നല്‍കിയ പേറ്റന്റുകളില്‍ വന്‍ വര്‍ധന: യുഎന്‍

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള പേറ്റന്റുകളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017ല്‍ 50 ശതമാനത്തിന്റെ കുത്തനെയുള്ള വളര്‍ച്ച ഇന്ത്യ നല്‍കിയ പേറ്റന്റുകളില്‍ രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ലോക ബൗദ്ധിക സ്വത്തവകാശ സംഘടന(ഡബ്ല്യുഐപിഒ) വ്യക്തമാക്കി. 2016ല്‍ 8,248 പേറ്റന്റുകല്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നതെങ്കില്‍

Business & Economy

91,149 കോടി രൂപ ജിഎസ്ടി റീഫണ്ട് വിതരണം ചെയ്തു

ന്യൂഡെല്‍ഹി: മൊത്തം 97,202 കോടി രൂപയുടെ ജിഎസ്ടി റീഫണ്ട് ക്ലെയ്മുകളില്‍ 94 ശതമാനത്തിലും തുക വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിനും(സിബിഐസി), സംസ്ഥാന അതോറിറ്റികള്‍ക്കും ചേര്‍ന്ന് ഇതുവരെ മൊത്തം ജിഎസ്ടി റീഫണ്ടില്‍ 91,149 കോടി

Current Affairs

റിലയന്‍സിന്റെ ബാങ്ക് ഗ്യാരന്റി നാവികസേന ഈടാക്കി

ന്യൂഡെല്‍ഹി: നാവിക സേനയ്ക്കായി തീരനിരീക്ഷണത്തിനുള്ള അഞ്ച് കപ്പലുകള്‍ നിര്‍മിക്കാമെന്ന കരാറുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ്(ആര്‍എന്‍ഇഎല്‍) സമര്‍പ്പിച്ച ബാങ്ക് ഗ്യാരന്റി നാവികസേന ഈടാക്കി. നാല് വര്‍ഷമായി കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കമ്പനിയുടെ നടപടിയില്‍ നാവിക

Auto

മൂന്ന് ബൈക്കുകള്‍ റീലോഞ്ച് ചെയ്ത് ബെനല്ലി

ന്യൂഡെല്‍ഹി : ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യയില്‍ മൂന്ന് മോഡലുകള്‍ റീലോഞ്ച് ചെയ്തു. ബെനല്ലി ടിഎന്‍ടി 300, ബെനല്ലി 302ആര്‍, ബെനല്ലി ടിഎന്‍ടി 600ഐ മോഡലുകളാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിപണിയിലെത്തിയത്. യഥാക്രമം 3.50 ലക്ഷം, 3.70 ലക്ഷം, 6.20 ലക്ഷം

Auto

സ്ഥാനക്കയറ്റം നേടി ബജാജ് പ്ലാറ്റിന; ഇനി 110 സിസി

ന്യൂഡെല്‍ഹി : ബജാജ് പ്ലാറ്റിന 110 വിപണിയില്‍ അവതരിപ്പിച്ചു. 49,300 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. രൂപകല്‍പ്പന പരിശോധിക്കുമ്പോള്‍, നിലവിലെ ബജാജ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിന്റെ അതേ സ്‌റ്റൈലിംഗ് എടുത്തണിഞ്ഞാണ് പ്ലാറ്റിന 110 വിപണിയിലെത്തുന്നത്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് പ്ലാറ്റിന

Auto

ബുള്ളറ്റുകളില്‍ ഇനി റിയര്‍ ഡിസ്‌ക് ബ്രേക്ക്

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളില്‍ ഇനി അധിക സുരക്ഷ. എല്ലാ ബുള്ളറ്റ് മോഡലുകളിലും റോയല്‍ എന്‍ഫീല്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്ക് സ്റ്റാന്‍ഡേഡായി നല്‍കി. ഇതിനുമുമ്പ് മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കുമാണ് ഉണ്ടായിരുന്നത്. റിയര്‍ ഡിസ്‌ക്

FK Special Slider

‘എല്ലാവര്‍ക്കും വീട്’ ദിവാസ്വപ്‌നം മാത്രമാകുമോ?

  ഭക്ഷണവും ജലവും കഴിഞ്ഞാല്‍ മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാര്‍പ്പിടങ്ങള്‍. അതിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചുവെന്നത് സമുചിതമായ കാര്യമാണ്. ഈ ശ്രദ്ധയൂന്നല്‍ ആദ്യത്തെ തവണയല്ല എങ്കിലും തീര്‍ച്ചയായും ഇത് അവസാനത്തെ തവണയുമല്ല. വര്‍ഷങ്ങളായി, വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയും അവര്‍ക്ക് പാര്‍പ്പിടമൊരുക്കുന്നതിലെ

Auto

ജാഗ്വാര്‍ എക്‌സ്‌ജെ50 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ജാഗ്വാറിന്റെ ഫ്‌ളാഗ്ഷിപ്പ് കാറായ എക്‌സ്‌ജെയുടെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ജെ50 എന്ന വേരിയന്റിന് 1.11 കോടി രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്‌ജെ മോഡലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ് ജാഗ്വാര്‍ എക്‌സ്‌ജെ50.

Auto

ഇസുസു മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി : ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഇസുസു മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഡി-മാക്‌സ് പിക്കപ്പുകളുടെയും എംയു-എക്‌സ് എസ്‌യുവിയുടെയും വിലയിലാണ് വര്‍ധന വരുത്തുന്നത്. ഉല്‍പ്പാദന-വിതരണ ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ വ്യക്തമാക്കി. ഡി-മാക്‌സ് റെഗുലര്‍ കാബ്,

Branding Slider

ബ്രാന്‍ഡിംഗിലെ ട്രെന്‍ഡുകള്‍ മാറുന്നത് അറിയുന്നുണ്ടോ ?

ബ്രാന്‍ഡിംഗ് നന്നായാല്‍ ബിസിനസ് വിജയത്തിന്റെ അടിത്തറ ഉറപ്പായി എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ലക്ഷങ്ങള്‍ മുടക്കി ഇത്തരത്തില്‍ ഒരു അടിത്തറയുണ്ടാക്കുന്നതിനായി ബ്രാന്‍ഡിംഗ് ചെയ്യുന്നത് നല്ലതുതന്നെ, എന്നാല്‍ മുടക്കുന്ന പണത്തിന് കൃത്യമായ റിസള്‍ട്ട് ലഭിക്കണമെങ്കില്‍ ബ്രാന്‍ഡിംഗിലെ മാറുന്ന ട്രെന്‍ഡുകള്‍ കണ്ടറിഞ്ഞു വേണം പണം മുടക്കാന്‍.

FK Special Slider

ബിനാലെക്കായി കൊച്ചി ഒരുങ്ങി

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമാമാങ്കത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കം വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കും. ഡിസംബര്‍ 12 ന് തുടങ്ങുന്ന

FK Special Slider Top Stories

കൂടൊഴിയുന്ന ഷോപ്പിംഗ് സെന്ററുകള്‍

ഷോപ്പിംഗ് അനുഭവം വിനോദവും ഉപഭോക്തൃസൗഹൃദവുമാക്കുന്ന ഇന്നത്തെ മാളുകളുടെ ചരിത്രത്തിന് ഏകദേശം ആറു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1960 കളില്‍ യുഎസില്‍ തുടക്കമിട്ട ഷോപ്പിംഗ് സെന്ററുകളാണ് ഭാവിയില്‍ രൂപമെടുത്തേക്കാവുന്ന ഉപഭോക്തൃസംസ്‌കാരത്തെക്കുറിച്ചിത് വ്യക്തമായ കാഴ്ചപ്പാടാണ് നല്‍കിയത്. വലിയ പൊലിമയുള്ള കച്ചവടകേന്ദ്രങ്ങളുടെ വേദിയായ സമുച്ചയങ്ങള്‍ യുഎസിനു പിന്നാലെ

Entrepreneurship FK Special Slider

സിനിമയ്ക്കുമപ്പുറം; ഇതാ അനുഷ്‌ക ശര്‍മ്മയെന്ന സംരംഭക

വിസ്മയപ്പെടുത്തുന്ന അഭിനയത്തിലൂടെ കാണികളെ ത്രസിപ്പിച്ച് കോടിക്കണക്കിന് ആരാധകരുടെ മനസിനുള്ളില്‍ കയറിപ്പറ്റി ആ താരമൂല്യം ബ്രാന്‍ഡ് ചെയ്ത് കറന്‍സിയാക്കി മാറ്റുക എന്നത് സിനിമതാരങ്ങള്‍ക്കിടയില്‍ പുതുമയുള്ള കാര്യമല്ല. അഭിനയജീവിതത്തില്‍ പക്വത നേടുമ്പോള്‍ കൈവരുന്ന ഒരു ബിസിനസ് തന്ത്രമാണത്. എന്നാല്‍ കരിയറിന്റെ ആദ്യദശയില്‍ തന്നെ അത്തരമൊരു

Editorial Slider

കയ്യടിക്കേണ്ട എല്‍പിജി പദ്ധതി

ഇന്ത്യന്‍ കുടുംബങ്ങളിലെ പാചകത്തിന് പ്രാഥമിക ഇന്ധനമെന്ന നിലയില്‍ എല്‍പിജി ഉപയോഗപ്പെടുത്തുന്നത് വ്യാപകമായിത്തീരുന്നത് രാജ്യത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ഏടായി മാറുമെന്നത് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായും സാമ്പത്തികപരമായും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഏറ്റവും പുതിയ കണക്കുകള്‍